ഹോട്ടലില്‍ താമസമൊരുക്കും; പിന്നാലെ ‘ആവശ്യം’ പറയും: സനയുടെ കാസ്റ്റിങ് കൗച്ചനുഭവം

sana-khan-1
SHARE

ബോളിവുഡിലെ കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി സന ഖാന്‍. ഒരുപാട് നടിമാർ അവർക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറയുകയുണ്ടായി. ഇത്രയും വലിയ വിഷയമായിട്ടും എന്തു കൊണ്ടാണ് ആരും കുറ്റവാളികളെ കുറിച്ച് പറയാതിരിക്കുന്നതെന്നാണ് സന ചോദിക്കുന്നത്. 

ഒരാളെക്കുറിച്ച് പറയുകയും അത് വിവാദമായാൽ ആളുകൾ ആ പ്രശ്നത്തെ കുറിച്ച് കൂടുതൽ സംസാരിക്കുകയും സിനിമയിൽ അവസരങ്ങൾ കുറയുകയും ചെയ്യും. മോശപ്പെട്ട ആൾക്കാർ മാത്രമാണ് ഇൻഡസ്ട്രിയിൽ ഉള്ളതെന്നല്ല ഞാൻ പറയുന്നത്, കുറച്ച്  നല്ലവരും ഉണ്ട് . പക്ഷേ വിവാദങ്ങളുണ്ടായാൽ ഇൗ നല്ല ആളുകളും നമ്മെ കാസ്റ്റ് ചെയ്യാൻ മടിക്കുമെന്നും സന പറഞ്ഞു.

എന്നെങ്കിലും ഇതുപോലൊരു സാഹചര്യം സനയ്ക്ക് ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇതുപോലത്തെ അഡ്ജസ്റ്റ്മെന്റ്‌സ് പലപ്പോഴും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നായിരുന്നു മറുപടി. പുറത്തെ ഇന്‍ഡസ്ട്രിയില്‍ നിന്ന് വന്ന നടിയെന്ന നിലയ്ക്ക് ഇവിടവുമായി യാതൊരു ബന്ധവുമില്ല. അതിനെ ചൂഷണം ചെയ്യാനാണ് അവര്‍ ശ്രമിക്കുക. ഹോട്ടല്‍ മുറിയില്‍ താമസമൊക്കെ ഒരുക്കി തന്നതിനു ശേഷം ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതാണ് പതിവ്.

കാസ്റ്റിങ് കൗച്ചിനെപ്പറ്റി മനസ്സിലാക്കാന്‍ എനിക്ക് ഒരുപാട് സമയം  വേണ്ടി വന്നു. നല്ല വേഷങ്ങൾ കിട്ടണമെങ്കില്‍ അവരെ ചെന്നു കണ്ട് ഇത്തരം ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കണം. അത് നടക്കാത്തതിനാല്‍ ധാരാളം അവസരങ്ങള്‍ നഷ്ടമായി.  കഴിവിനും പ്രൊഫഷണലിസത്തിനും അപ്പുറം ഇത്തരം ആവശ്യങ്ങൾക്ക്  നിന്ന് കൊടുത്താൽ നമ്മുടെ കരിയറിൽ ഉയർച്ചയുണ്ടാകും എന്നാണ് മനസിലാകുന്നതെന്നും സന പറയുന്നു. മലയാളത്തിൽ സിൽക് സ്മിതയുടെ കഥപറഞ്ഞ ക്ലൈമാക്സ് എന്നചിത്രത്തിൽ സന നായികയായിരുന്നു. തമിഴിലും തെലുങ്കിനും പുറമെ സൽമാൻ ഖാൻ നായകനായ ജയ് ഹോ, അക്ഷയ്കുമാർ ചിത്രം ടോയ്‌ലെറ്റ്: ഏക് പ്രേ കഥ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും സന ഭാഗമായിരുന്നു.  

MORE IN SPOTLIGHT
SHOW MORE