നയന്‍താരയുടെ വിഘ്നേഷിന് സൂര്യയുടെ വക ഇന്നോവ..!

vignesh-soorya
SHARE

പടം സൂപ്പർഹിറ്റാകുന്നതിൽ സംവിധായകന്റെ പങ്ക് ചെറുതല്ല. സിനിമയുടെ വിജയം ആഘോഷിക്കാൻ താരങ്ങൾ സംവിധായകന് സമ്മാനങ്ങളും നൽകാറുണ്ട്. സംവിധായകരോട് നന്ദി പ്രകടിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നയാളാണ് തമിഴ് നടൻ സൂര്യ. കോമഡിക്കും റൊമാന്‍സിനുമെല്ലാം പ്രാധാന്യം നല്‍കി സൂര്യ എന്ന നായകനെ തിരികെ തന്ന ചിത്രമായിരുന്ന ‘താനാ സേര്‍ന്ത കൂട്ടം’. സൂര്യയെ കാണാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്ക് വലിയൊരു ആഘോഷമായിരുന്ന വിഘ്‌നേഷ് ശിവന്റെ ഇൗ ചിത്രം. നയന്‍താരയുടെ സുഹൃത്ത് കൂടിയാണ് വിഘ്നേഷ്. ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടായേക്കുമെന്ന് തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ സജീവമാണ്.  

surya.jpg.image1

മികച്ചൊരു ചിത്രത്തിന്റെ വിജയം ആഘോഷിക്കാന്‍ സംവിധായകന് ഇന്നോവ സമ്മാനിച്ചിരിക്കുകയാണ് നടൻ സൂര്യ. ടൊയോട്ടയുടെ എംപിവിയായ ഇന്നോവ ക്രിസ്റ്റയുടെ പ്രത്യേക പതിപ്പായ ടൂറിങ് സ്‌പോര്‍ടാണ് സംവിധായകന് സൂര്യ സമ്മാനിച്ചത്. ഇന്നോവ ക്രിസ്റ്റയുടെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് ടൊയോട്ട പുറത്തിറക്കിയ വാഹന പതിപ്പാണ് ടൂറിങ് സ്‌പോര്‍ട്ട്. നേരത്തെ സിങ്കം 3 വിജയം ആഘോഷിക്കാൻ സംവിധായകന് ടൊയോട്ട ഫോർച്ച്യൂണർ സൂര്യ സമ്മാനിച്ചിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE