കളിയല്ല, അസൽ മീൻകറിവയ്ക്കും ഈ മൂന്നുവയസുകാരി; വൈറൽ വിഡിയോ

three-year-old-cook
SHARE

മുതിർന്നവർ വരെ പാചകം അത്രയൊന്നും വശമില്ലെന്ന് പറയുന്ന ഈ കാലത്ത് സൈബർലോകത്തെ മീൻകറിവച്ച് ഞെട്ടിച്ചിരിക്കുകയാണ് ഒരു മുന്നുവയസുകാരി. മീൻകറിക്കുവേണ്ട കൂട്ടുകൾ കൃത്യമായി, ശരിയായ അനുപാതത്തിൽചേർത്ത്, അടുപ്പിൽ തീയും ഊതുന്ന കാഴ്ച ആരെയും അമ്പരപ്പിക്കും. വിദഗ്ധയായ ഒരു പാചകക്കാരിയുടെ എല്ലാഭാവത്തോടെയുമാണ് ഈ കുഞ്ഞ് മീൻകറിയുണ്ടാക്കുന്നത്.

നല്ല അസലായി മീൻകറിപാചകം ചെയ്യുക മാത്രമല്ല കൂട്ടുകാർക്ക് വിളമ്പി കൊടുക്കാനും മിടുക്കിയാണ് ഈ കൊച്ചുമിടുക്കി. ഏത് സ്ഥലത്തുനിന്നുമാണ് വിഡിയോ വന്നരിക്കുന്നതെന്ന് അറിയില്ല. എന്തുതന്നെയായാലും മൂന്നുവയസുകാരിയുടെ മീൻകറി സൈബർലോകത്തും വൈറലായിക്കഴിഞ്ഞു. 

MORE IN SPOTLIGHT
SHOW MORE