ഇവളുടെ സുരക്ഷിതത്വം ആരുടെ കൈകളിൽ..? ചോദ്യമുയർത്തി ഹ്രസ്വചിത്രം

me-too-short-film
SHARE

പെണ്‍കുട്ടികള്‍ സ്വന്തം വീട്ടില്‍ പോലും സുരക്ഷിതരല്ലെന്ന സന്ദേശവുമായി ഹ്രസ്വ ചിത്രം. നവാഗത സംവിധായകന്‍ മെജോ മാത്യു അണിയിച്ചൊരുക്കിയ ചിത്രത്തിന് മീ..ടു എന്നാണ് പേരിട്ടിരിക്കുന്നത്. സമ്പത്തും വിദ്യാഭ്യാസവും സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളുമുള്ള പിതാവിനാല്‍ പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം. നാടക പ്രവര്‍ത്തകന്‍ കൂടിയായ മെജോ, മാധ്യമങ്ങളിലൂടെ അറിഞ്ഞ പീഡന കഥകളുടെ അടിസ്ഥാനത്തിലാണ് രചന നിര്‍വഹിച്ചത്. നിരവധി ചലച്ചിത്രോല്‍സവങ്ങളില്‍ ഇതിനോടകം ചിത്രം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. മിഥുന്‍ മേനോന്‍, ആതിര ബാബുരാജ്, ദിനേശ് എരഞ്ഞിക്കല്‍, ബൈജു മാരാര്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

MORE IN SPOTLIGHT
SHOW MORE