അന്നത്തെ ദിലീപിന്റെ വാക്കുകൾ വീണ്ടും, ഇര ചർച്ചയാകുന്നു, വിഡിയോ

dileep-ira2
SHARE

നടൻ ഉണ്ണി മുകുന്ദൻ നായകനാകുന്ന ഇരയുടെ ടീസർ ശ്രദ്ധേയമാകുന്നു. ഇരയ്ക്ക് സിനിമാ മേഖലയെ ബാധിച്ച സമീപകാല സംഭവങ്ങളുമായി ബന്ധമുണ്ടെന്നത് നേരത്തേ തന്നെ ചർച്ചയായിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട രംഗങ്ങളാണ് ഇപ്പോൾ ടീസറിൽ കാണിക്കുന്നത്. 

തെളിവെടുപ്പിനായി ഹോട്ടലിലെത്തിയപ്പോള്‍ ദിലീപ് എന്തിനാ ചേട്ടാ വെറുതെ വായില്‍ തോന്നിയതൊക്കെ വിളിച്ച് പറയുന്നത് എന്ന് ഒരു മാധ്യമ റിപ്പോര്‍ട്ടറോട് ചോദിച്ചിരുന്നു. ഈ ഡയലോഗും ടീസറിലുണ്ട്. ടെലിവിഷൻ റിപ്പോർട്ടിങ്ങുമായി ബന്ധപ്പെട്ടാണ് പുതിയ ടീസർ ഇറക്കിയിരിക്കുന്നത്. 

മിയ, ലെന, നിരഞ്ജന നീരജ, മറീന, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, കൈലാസ്‌ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. 

സൂപ്പർഹിറ്റുകളുടെ സൃഷ്ടാക്കളായ വൈശാഖും ഉദയകൃഷ്ണയും നിർമിക്കുന്ന ആദ്യ ചിത്രമാണ് ഇര. ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

MORE IN SPOTLIGHT
SHOW MORE