കാണിക്ക വഞ്ചിയിൽ ഐ ഫോൺ സിക്സ്; കുഴങ്ങി ജീവനക്കാർ

iphone6-donation
SHARE

നാണയത്തുട്ടുകളും നോട്ടുകളും എണ്ണാനായി കാണിക്ക വഞ്ചി തുറപ്പോൾ കിട്ടിയത് ആപ്പിള്‍ ഐഫോണ്‍ സിക്‌സ്. ആന്ധ്രായിലെ കൃഷ്ണ ജില്ലയിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് അപൂർവമായ കാണിക്ക ലഭിക്കുന്നത്.   30000 രൂപയ്ക്കടുത്ത് വിലവരുന്ന ഈ കാണിക്ക എന്തു ചെയ്യണമെന്ന് അറിയാതെ കുഴപ്പത്തിലായിരിക്കുകയാണ് ക്ഷേത്ര അധികൃതർ. 

ഐഫോണ്‍ സിക്‌സ് സീല്‍ പൊട്ടിക്കാത്ത കവര്‍ അടക്കമാണ് ലഭിച്ചത്. ഫോണിന്റെ കവറിനുള്ളില്‍ വാറണ്ടി കാർഡുമുണ്ട്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാണിക്കവഞ്ചി തുറന്നത്. എന്നാല്‍ എത്ര ദിവസം മുമ്പാണ് ഫോണ്‍ കാണിക്ക വഞ്ചിയില്‍ ഇട്ടതെന്നോ ആരാണ് ഇട്ടതെന്നോ വ്യക്തമല്ല. 

സാധാരണ ഭക്തന്മാരുടെ കൈയിൽ നിന്നും വഴുതി വീഴാറുള്ള ഫോണുകൾ കാണിക്കവഞ്ചിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. പക്ഷെ ഇതാദ്യമായാണ് പുതുപുത്തൻ ആപ്പിൾ ഐഫോൺ സിക്സ് കാണിക്കയായി കിട്ടുന്നത്. 

MORE IN SPOTLIGHT
SHOW MORE