13-ാം വയസിലെ കൈനോട്ടം അച്ചട്ടായി; കേറ്റ് വില്യമിന്റെ പത്നിയായി

kate-william
SHARE

പ്രവചനങ്ങൾ ചിലനേരം അമ്പരപ്പിക്കുന്ന തരത്തിൽ യാഥാർഥ്യമാകാറുണ്ട്. ബ്രിട്ടനിലെ വില്യം രാജകുമാരന്റെ പ്രിയപത്നി കേറ്റിന്റെ കാര്യത്തിൽ ഇത് അച്ചട്ടാണ്. ആ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. 13-ാം വയസിൽ ഒരു നാടകത്തിനിടയിൽ കൈനോട്ടക്കാരി കേറ്റിന്റെ കൈനോക്കിയിട്ട് സുന്ദരനായ ധനവാനായ പുരുഷൻ പ്രണയിക്കുമെന്നു പറഞ്ഞു. ഞാനുമായി പ്രണയത്തിലാകുന്ന ഒരാള്‍ക്കായാണ് എന്റെ കാത്തിരിപ്പെന്ന് കേറ്റ് പറയുമ്പോൾ അങ്ങനെയൊരാൾ വരുമെന്നും ലണ്ടനിലേക്ക് കൊണ്ടുപോകുമെന്നും പറയുന്നു. 

പ്രണയത്തിലാകുമെന്ന് കൈനോട്ടക്കാരി പറയുമ്പോള്‍ കല്യാണം കഴിക്കുമോ എന്നെ എന്ന് കേറ്റ് തിരിച്ച് ചോദിക്കുന്നു. തീര്‍ച്ചയായും എന്ന മറുപടിയും പറയുന്നു. അപ്പോഴുള്ള കേറ്റിന്റെ സന്തോഷ പ്രകടനം ഒന്ന് കാണേണ്ടത് തന്നെയാണ്.

വില്യമും കേറ്റും 2001ല്‍ സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയില്‍ വച്ചാണ് ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ഇവരുടെ സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു. പിന്നീട് 2011 ഏപ്രിലില്‍ ഇരുവരും വിവാഹിതരാവുകയായിരുന്നു. ബ്രിട്ടന്‍ കാത്തിരുന്ന രാജകീയ വിവാഹമായിരുന്നു അത്. ഇപ്പോള്‍ മൂന്നാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും.

MORE IN SPOTLIGHT
SHOW MORE