ഓര്‍മകളുമായി കുടുംബം ശ്രീദേവിയുടെ ചെന്നൈയിലെ വീട്ടില്‍ ; ചിത്രങ്ങള്‍

sridevi-daughters
SHARE

ബോണി കപൂറും കുടുംബവും ശ്രീദേവിയുടെ ചെന്നൈയിലെ വീട്ടിലെത്തി. ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായാണ് ഇവർ ചെന്നൈയിലെത്തിയത്. മക്കളായ ‍ജാൻവിയും ഖുഷിയും ബോണിയോടൊപ്പമുണ്ട്. തമിഴ്സിനിമാലോകവും ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് കരുതുന്നു. മുതിർന്ന രാഷ്ട്രീയ നേതാവ് അമർസിങ്ങും ബോണിയുടെ ബിസിനസ് സുഹൃത്ത് സുബ്രതറായിയും പ്രാർഥനകളിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. മുൻകുട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ രജനികാന്ത് ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയില്ല. 

bony-kapoor4

ബോണിയും സഹോദരൻ അനിൽകപൂരറും ചേർന്ന് ശ്രീദേവിയുടെ ചിതാഭസ്മം ഹരിദ്വാറിൽ നിമഞ്ജനം ചെയ്തിരുന്നു. ഫെബ്രുവരി 24നാണ് ദുബായിൽ വച്ച് നടി ശ്രീദേവി ബാത്ത് ടബിൽ മുങ്ങി മരിച്ചത്. നടനും അനന്തരവനുമായ മോഹിത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ദുബായിലെത്തിയതായിരുന്നു ശ്രീദേവി. താരത്തിന്റെ അകാല വിയോഗത്തിൽ നിന്ന് ബോളിവുഡ് ഇനിയും മുക്തരായിട്ടില്ല. 

janvi-khushi2
bony-kapoor5
MORE IN SPOTLIGHT
SHOW MORE