ചക്കമാത്രം കഴിച്ച് കുറച്ചത് ഏഴു കിലോയും പ്രമേഹവും

jackfruit
SHARE

മുറ്റത്തെ ചക്കയുടെ ഗുണം തിരിച്ചറിഞ്ഞുവരുന്നതെയുള്ളൂ നമ്മൾ. എന്നാൽ ചക്കയ്ക്ക് 100 ഗുണങ്ങളുണ്ട്. പ്രമേഹത്തെ വരുതിയിലാക്കാൻ മരുന്നുംമന്ത്രവുമായി നടക്കുന്നവർക്ക് ഉത്തമ ഔഷധമാണ് ചക്ക. സ്ഥിരമായി ഇൻസുലിൻ എടുത്തിരുന്നവർ പോലും ചക്ക ‍ഡയറ്റ് ശീലിച്ച ശേഷം അതിന്റെ അളവു കുറച്ചു, മാസങ്ങൾ കൊണ്ടു ശരീരഭാരവും കുറഞ്ഞു!

 മൂലമറ്റം സെന്റ് അഗസ്റ്റിൻസ് പള്ളിയിലെ ഫാദർ. തോമസ് ബ്രാഹ്മണവേലിലാണ് ചക്ക കഴിച്ച് പ്രമേഹം കുറഞ്ഞത് . ചക്കപ്പുഴുക്കു കഴിച്ച േശഷം ഇന്‍സുലിന്‍ എടുത്ത ഒരു ദിവസം ഫാദറിനു െപട്ടെന്നു തലകറക്കം വന്നു. ഇന്‍സുലിന്‍ കുറഞ്ഞതു െകാണ്ടാണെന്നു മനസ്സിലാക്കി അല്‍പം പഞ്ചസാര കഴിച്ചാണ് ആ അവസ്ഥയില്‍ നിന്നു രക്ഷപെട്ടത്. 

james-joseph

ഈ വിവരം ഫാദർ ജയിംസ് ജോസഫ് മൂലക്കാട്ടനോട് പറഞ്ഞു. മൈക്രോസോഫ്റ്റിലെ ജോലി ഉപേക്ഷിച്ച് ചക്കയെ കുറിച്ച് പഠിച്ച് അതിന്റെ വിപണന സാധ്യത കണ്ടെത്തിയ വ്യക്തിയാണ് ജയിംസ്

ഇതെത്തുടര്‍ന്ന് ജയിംസ് സി‍ഡ്നിയിൽ പോയി ചക്കയെക്കുറിച്ചു പഠിച്ചു. അങ്ങനെ പ്രമേഹം നിയന്ത്രിക്കാൻ പഴുക്കാത്ത ചക്ക നല്ലതാണെന്നു കണ്ടെത്തി. ‘‘പിന്നീടു ഞാൻ സ്ഥിരമായി പഴുക്കാത്ത ചക്ക കഴിക്കാന്‍ തുടങ്ങി. മൂന്നു മാസം കൊണ്ട് എനിക്ക് ഏഴു കിലോ കുറഞ്ഞു. ചക്കപ്പുഴുക്കിനോടൊപ്പം  മീൻ കറിയോ ഇറച്ചിക്കറിയോ കഴിക്കും. അതു കൊണ്ടു വയറു നിറയെ ഭക്ഷണം കഴിച്ച പ്രതീതിയാണ്. പറമ്പിൽ ധാരാളം ചക്കയുള്ളതുകൊണ്ട് തേടി വേറെയെങ്ങും പോകുകയും വേണ്ട.’’ ഫാദര്‍ തോമസ് പറയുന്നു.

പഴുക്കാത്ത ചക്കയിൽ ധാരാളം അലിയാത്ത നാരുകള്‍ ഉണ്ട്. അതുകൊണ്ട് ദഹനസമയത്ത് ഷുഗർ ശരീരം വലിച്ചെടുക്കും മുൻപേ ഭക്ഷണം വയറ്റിൽ നിന്നും നീങ്ങും. ഇത് ജയിംസിനു പറഞ്ഞു കൊടുത്തത് ഡോ. അബ്ദുള്‍ കലാമായിരുന്നു. 

MORE IN SPOTLIGHT
SHOW MORE