അഞ്ച് ദിവസം കൊണ്ട് ശരീരഭാരം കുറയ്ക്കാം; ഈ നാരങ്ങാ പാനീയം എളുപ്പം തയ്യാറാക്കാം

warm-honey-water
SHARE

വണ്ണം കുറയ്ക്കാനുള്ള എല്ലാ പരീക്ഷണങ്ങളും നടത്തി മടുത്തവരാണോ നിങ്ങൾ. എന്നാൽ ഇൗ പാനീയം കൂടി ഒന്ന് പരീക്ഷിക്കൂ. വണ്ണം കുറയ്ക്കുക മാത്രമല്ല ആരോഗ്യം നഷ്ടപ്പെടാതെ ശരീര ഭാരം കുറയ്ക്കുകയാണ് ലക്ഷ്യമിടേണ്ടത്. പലതരം ഡയറ്റുകളും വെയ്റ്റ് ലോസ് ട്രീറ്റ്മെന്റുകളുമെടുത്തിട്ടും വണ്ണം കുറയാത്തവർക്കായി ഒരു പ്രകൃതിദത്ത പാനീയം.  ആന്റി ഓകസിഡന്റുകളുടേയും വൈറ്റമിന്‍ സിയുടേയും പ്രധാന കലവറയായ നാരങ്ങയിൽ നിന്നും ഉണ്ടാക്കുന്ന പാനീയമാണ് വീട്ടിൽ തന്നെ തയ്യാറാക്കി സൂക്ഷിച്ച് കുടിക്കാവുന്നത്. നാരങ്ങ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ, മുടിസംരക്ഷണത്തിനും ഏറെ നല്ലതാണ്. ചര്‍മത്തിനു നിറം വര്‍ദ്ധിയ്ക്കാനും മുഖത്തെ മുഖക്കുരു മാറാനുമെല്ലാമുള്ള ഏറ്റവും നല്ല വഴിയാണിത്. . ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പും പുറന്തള്ളിയും ദഹനപ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഇതു നടക്കുന്നത്.  

പാനീയം തയാറാക്കാൻ: എട്ടു കപ്പു വെള്ളം, 6 നാരങ്ങയുടെ നീര്, അരക്കപ്പ് തേന്‍, 10 പുതിനയില എന്നിവ എടുക്കുക. വെള്ളം തിളപ്പിയ്ക്കുക. ഇതു വാങ്ങി ഇതില്‍ പുതിനയില ഇട്ടു വലയ്ക്കുക. ഒരുവിധം ചൂടാറുമ്പോള്‍ നാരങ്ങാനീരും പിന്നീട് ചെറുചൂടില്‍ തേനും ചേര്‍ത്തിളക്കണം. ഇത് ഫ്രിജ്ഡില്‍ വച്ചുപയോഗിയ്ക്കാം.   തേനും ശരീരത്തിന് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍ുന്ന ഒന്നാണ്. ആന്റിഓക്‌സിഡന്റുകളുടെ കലവറയായ ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ നല്ലതാണ്. പുതിനയിലയും ആരോഗ്യത്തിനും തടി കുറയ്ക്കാനും ഏറെ ഉത്തമമാണ്. ഇത് ധാരാളം നാരുകള്‍ അടങ്ങിയതായതുകൊണ്ടുതന്നെ ശരീരത്തിലെ കൊഴുപ്പു നീക്കാന്‍ സഹായിക്കും. വിഷരഹിത പുതിനയിലയാണ്ഉപയോഗിക്കേണ്ടത്. രാവിലെ വെറുവയറ്റില്‍ ഈ പാനീയം കുടിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം. ദിവസവും പല തവണയായി ഇതു കുടിയ്ക്കാം. ഒരു ദിവസം തന്നെ കുടിച്ചു തീര്‍ക്കുക. അഞ്ച് ദിവസം ഇത് തുടര്‍ച്ചയായി കുടിക്കുക. കൂടെ ആരോഗ്യപ്രദമായ ഭക്ഷണങ്ങളും കഴിക്കുക. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും ശരീരത്തിന് ഊര്‍ജം നല്‍കുന്നതിനും കൂടി ഈ പാനീയം സഹായിക്കുമത്രെ.

MORE IN SPOTLIGHT
SHOW MORE