42 വലിയ കിറ്റുകളുമായി അവൻ... ഷുഹൈബ് ഇങ്ങനെയും ഒരാളായിരുന്നു

shuhaib-socialservice
SHARE

ഷുഹൈബ് വധക്കേസിലെ അന്വേഷണവും പൊലീസ് നടപടികളും തലക്കെട്ടുകളിൽ വാഴുമ്പോൾ സുഹൃത്ത് ഫെയ്‌‌സ്ബുക്കിൽ പങ്കുവച്ച കൊച്ചു ഓർമക്കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. കക്ഷി രാഷ്ട്രീയത്തിനപ്പുറം ഷുഹൈബ് എന്ന ചെരുപ്പക്കാരൻറെ സാമൂഹ്യപ്രവർത്തനങ്ങൾ പരാമർശിച്ചുള്ള കുറിപ്പുകളാണ് ഏറെയും. 

ഇരിട്ടി സ്വദേശിയായ അധ്യാപകൻ സഹീർ പുതിയവളപ്പിൽ എഴുതിയ കുറിപ്പ് വായിക്കാം. ഇദ്ദേഹം ഷുഹൈബിൻറെ നാട്ടിലെ സ്കൂളിലെ അധ്യാപകനാണ്.

രണ്ട് വർഷങ്ങൾക്ക് മുമ്പ് മെയ് മാസം അവസാനം പിടിഎ എക്സികുട്ടീവ് യോഗം ചർച്ച , സ്കൂൾ പ്രവേശനോൽസവo. പുതുതായി ചേരുന്ന പ്രീ പ്രൈമറി ഉൾപ്പെടെ എല്ലാവർക്കും കിറ്റ് കൊടുക്കാൻ തീരുമാനമായി. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ റോഡ് സൈഡിൽ കണ്ടത് ഷുഹൈബിനെ..... കാര്യങ്ങൾ ധരിപ്പിച്ചു. ... പിന്നെ കണ്ടത് ജൂൺ 1 ന് 42 വലിയ കിറ്റുകളുമായി ഷുഹൈബും ഫർസിൻ മജീദും സ്ക്കൂൾ മുറ്റത്ത് ഞങ്ങളേയും കാത്ത് നിൽക്കുന്നതാണ്‌. ഞങ്ങളെ ഏൽപ്പിച്ച് പോവാൻ ഇറങ്ങിയ ഷുഹൈബിനോട് പൂർവ്വ വിദ്യാർത്ഥിയായ നിങ്ങൾ തന്നെ വിതരണം ചെയ്യണമെന്ന് ഞങ്ങളാണ് നിർബന്ധിച്ചത്. 

ഈ ലോകത്തെ പബ്ളിസിറ്റി ആഗ്രഹിച്ചല്ല ഷുഹൈബിന്റെ ഒരു പ്രവർത്തനവും എന്നത് അനുഭവം സാക്ഷി. .... നന്മകൾ ഒരിക്കലും മരിക്കാതെ മറക്കാതെ നിലനിൽക്കുക തന്നെ ചെയ്യും . അർഹമായ പ്രതിഫലം സൃഷ്ടാവ് നൽകും ..... നൽകട്ടെ .... ആമീൻ 

അധ്യാപകർ , തെരൂർ മാപ്പിള എൽ .പി . സ്ക്കൂൾ . എടയന്നൂർ ...

MORE IN SPOTLIGHT
SHOW MORE