സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ചുകൊണ്ടതാ സ്കാനിങ് മെഷീനിന്റെ ഉള്ളിലൊരു യുവതി-വിഡിയോ

scanning
SHARE

റെയിൽവേ സ്റ്റേഷനിൽ ബാഗ് സ്കാനിങ് മെഷീനിൽ ഡ്യുട്ടിക്കിരുന്ന സുരക്ഷാ ഉദ്യാഗസ്ഥർ ഞെട്ടി. ബാഗുകളുടെ കൂടെ അതാ ഒരു യുവതിയും. ചൈനയിലെ ഡോംഗ്വാൻ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലേക്ക് കയറുന്നതിന് മുമ്പായി എല്ലാവരും ബാഗുകളെല്ലാം സ്കാനിങ് മെഷീനിലിട്ട് സ്കാൻ ചെയ്യണം എന്നാൽ സ്വന്തം ഹാൻഡ്ബാഗ് നഷ്ടപ്പെടുമെന്ന ഭയത്താൽ ഈ സ്ത്രീ മെഷീനിന്റെ ഉള്ളിൽ പ്രവേശിച്ച് ഹാൻഡ് ബാഗ് തപ്പിയെടുക്കുകയായിരുന്നു. ഇവർ സ്കാനിങ് മെഷീനിന്റെ ഉള്ളില്‍ നിന്ന് പുറത്തുവരുന്നത് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.‌ ഇവർ തന്റെ ഹാൻഡ്ബാഗ് തപ്പുന്നതും സ്കാനിങ് ദൃശ്യങ്ങളിൽ കാണാം. ചില എക്സ്റേ, സ്കാനിങ് മെഷീനുകൾക്കുള്ളിൽ നിന്ന് പുറപ്പെടുന്ന റെഡിയേഷനുകൾ ആളപായം തന്നെയുണ്ടാക്കുമെന്നിരിക്കേയാണ് ഈ യുവതി മെഷീനുള്ളിലേക്ക് തന്നെ പ്രവേശിച്ചത്. സ്വന്തം ഹാൻഡ്ബാഗിന് വേണ്ടി ഈ സ്ത്രീ കാട്ടിക്കുട്ടിയ പരാക്രമങ്ങൾ രാജ്യാന്തരമാധ്യമങ്ങളടക്കം വാർത്തയാക്കി കഴിഞ്ഞു.

എന്തിനാണ് അപകടകരമായ ഈ പരാക്രമമെല്ലാം കാണിച്ചതെന്ന് സുരക്ഷാ ജീവനക്കാർ ചോദിച്ചപ്പോൾ ‘ബാഗ് മോഷണം പോകാതിരിക്കാനെന്നായിരുന്നു’ ഇവരുടെ മറുപടി

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.