ടയറുരുട്ടാന്‍ അറിയാത്ത അജിത്ത്, മകള്‍ക്ക് ചിരി – വിഡിയോ വൈറല്‍

ajith-kumar
SHARE

മകൾ അനൗഷ്‌കയ്ക്കൊപ്പം സ്‌കൂളില്‍ നടന്ന കായിക പരിപാടിയില്‍ അജിത് പങ്കെടുത്തതിന്റെ വീഡിയോ  വൈറലാവുന്നു. സൈക്കിള്‍ ടയര്‍ ഉരുട്ടലായിരുന്നു മല്‍സരം. മകൾക്കൊപ്പം അജിത് കൂളായി മല്‍സരത്തില്‍ പങ്കെടുത്തു. കാറും ബൈക്കും അനായാസം ഓടിക്കുന്ന അജിത്തിന് പക്ഷേ സൈക്കിള്‍ ടയര്‍ ഉരുട്ടൽ അത്ര എളുപ്പമായിരുന്നില്ല. 

പല തവണ ശ്രമിച്ചെങ്കിലും അജിത്തിന് ആദ്യം സൈക്കിള്‍ ടയർഉരുട്ടി ആദ്യം എത്താനായില്ല. അച്ഛന്‍ സൈക്കിള്‍ ടയര്‍ഉരുട്ടാൻ കഷ്ടപ്പെടുന്നതുകണ്ട് മകള്‍ അനൗഷ്‌ക പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം. അജിത്തിനൊപ്പം ഭാര്യ ശാലിനിയും സ്കൂളിലെത്തിയിരുന്നു. 

സാൾട്ട് ആന്റ് പെപ്പർ ലുക്കിലാണ് അജിത് സ്‌കൂളില്‍  എത്തിയത്. അജിത്തിനെ കണ്ടതും നിരവധി ആരാധകരാണ് ചുറ്റും തടിച്ചുകൂടിയത്. ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെ തല അവർക്കെല്ലാം ഒപ്പം നിന്ന് ഫോട്ടോയും എടുത്തു

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.