ഇന്ത്യയെ ഏറ്റവുമധികം ദേഷ്യം പിടിപ്പിച്ച സുന്ദരി ഇനി സിനിമയിലേക്ക്

airtel-girl
SHARE

സാഷാഛേത്രി എന്ന പേര് നമുക്ക് അത്ര പരിചിതമായിരിക്കില്ല. എന്നാൽ മുടി ബോബ് ചെയ്ത്, കൈയിൽ സ്മാർട്ട്ഫോണുമായി നിൽക്കുന്ന ഈ പെൺകുട്ടിയുടെ ചിത്രം കണ്ടാൽ ആളെ പിടികിട്ടും. ഒരു പരസ്യം കൊണ്ട് രാജ്യത്തെ സെലിബ്രിറ്റികളെവരെ അമ്പരിപ്പിച്ച "എയർടെല്‍‌ 4G ഗേൾ"  

ടെലിവിഷനിലെ ഏറ്റവും ദേഷ്യം പിടിപ്പിക്കുന്ന മുഖം എന്ന സോഷ്യൽ മീഡിയയുടെ പഴികേൾക്കേണ്ടിവന്നെങ്കിലും, ആ ഒരോറ്റ പരസ്യത്തിലൂടെ മാത്രം  രാജ്യമാകെ പ്രസിദ്ധയായ ആ പെൺകുട്ടിയിതാ സിനിമയിലും  അരങ്ങേറുന്നു.

തെലുങ്കിലൂടെയാണ് സാഷാ തന്റെ ബിഗ് സ്ക്രീൻ പ്രവേശനം നടത്തുന്നത്. 2015ന് ശേഷം പല പരസ്യങ്ങളിലും മുഖം കാണിച്ച സാഷായെ തേടി നിരവധി സിനിമാ ഓഫറുകളും തേടിയെത്തിയിരുന്നു. ഇപ്പോൾ തെലുങ്കു ചലച്ചിത്ര സംവിധായകനായ സായികിരൺ അദിവിയുടെ പുതിയ ചിത്രത്തിൽ സാഷാ ഒപ്പുവെച്ചു എന്നാണ് റിപ്പോർട്ടുകൾ. അണിയറ പ്രവർത്തകർ നടത്തിയ ഒരു ഓഡീഷനിലും സാഷയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു എന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ പ്രീ പ്രോഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.  

എയർടെല്‍ 4G നെറ്റ്‍വർക്കിന്റെ മുഖമായിരുന്ന സാഷാ ഛേത്രി 2015ൽ  എയർടെൽ പുറത്തിറക്കിയ 4G ഇന്റർനെറ്റിന്റെ പരസ്യത്തിലെ കവർഗേളായിരുന്നു. ഒരു ബോളിവുഡ് സെലിബ്രിറ്റിക്ക് ലഭിക്കാത്ത ടെലിവിഷൻ എയർടൈമാണ് സാഷയ്ക്ക് മാത്രം ലഭിച്ചത്. ടെലിവിഷൻ റേറ്റിങ് നിർണയിക്കുന്ന  ബാർക്ക് ഇന്ത്യയുടെ കണക്ക് പ്രകാരം രണ്ട് മാസം കൊണ്ടുമാത്രം  54,506 തവണയാണ് സാഷാ മുഖ്യകഥാപാത്രമായ എയർടെൽ പരസ്യം പ്രക്ഷേപണം ചെയ്യപ്പെട്ടത്. ഇതിലൂടെ 475 മണിക്കൂറുകൾ ഛേത്രി ഇന്ത്യയെമ്പാടുമുള്ള ടെലിവിഷൻ സ്ക്രീനുകളിൽ നിറഞ്ഞുനിന്നു.  ബോളിവുഡ് സെലിബ്രിറ്റികളുടെ പരസ്യങ്ങൾക്ക് ആ സമയങ്ങളിൽ ലഭിച്ചതിലും ഇരട്ടിയായിരുന്നു ഇത്.

എന്നാൽ പരസ്യം ഇടതടവില്ലാതെ  എയർചെയ്യപ്പെട്ടത് ബ്രാൻഡിനെ പ്രതികൂലമായും ബാധിച്ചു. 4G ഇന്റർനെറ്റ് രംഗത്ത് അന്ന് ആരംഭിച്ച് തുടങ്ങിയിരുന്ന  കിടമൽസരങ്ങളും ഇതിന് ആക്കം കൂട്ടി. കമ്പനി പരസ്യത്തിൽ പറയുന്ന 4G പോയിട്ട് 2G പോലും സ്പീഡ് നെറ്റ്‍‍‍‍വർക്കിന് ലഭിക്കുന്നില്ല എന്ന ആരോപണം കൂടി ഉയർന്നതോടെയാണ് പരസ്യത്തിന്റെ മുഖം എന്ന നിലയില്‍ സാഷാ ഛേത്രി ടെലിവിഷനിലെ ഏറ്റവും വെറക്കപ്പെട്ട പെൺകുട്ടി എന്ന പഴി കേൾക്കേണ്ടി വന്നത്. എന്നാൽ സാമൂഹ്യമാധ്യമങ്ങളിലൂടെയെല്ലാം ഇത്തരത്തിൽ നടന്ന പ്രചാരണം സത്യത്തിൽ ഛേത്രിക്കും കമ്പനിക്കും ഉപകാരപ്പെടുകയാണ് ചെയ്തത് എന്നും ഇപ്പോൾ വ്യക്തമാണ്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.