അപൂർവ്വരോഗമുളള ധന്യയെ തൊടാതെ തൊട്ട് ദുൽഖറിന്റെ നൻമ

dulquer-salmaan
SHARE

ശരീരം എവിടെയങ്കിലും ചെറുതായൊന്ന് തട്ടിയാല്‍ അസ്ഥികള്‍ ഒടിയുകയും ശരീരം വളയുകയും ചെയ്യുന്ന ഓസ്റ്റിയോജനിസിസ് എന്ന രോഗാവസ്ഥയുടെ പിടിയിലായി ജീവിതം വീല്‍ച്ചെയറില്‍ ഹോമിക്കേണ്ടിവന്ന യുവതിയാണ് ധന്യ. അമൃതവര്‍ഷിണി എന്ന സംഘടനയിലൂടെ ഓസ്റ്റിയോജനിസിസ് രോഗമുള്ളവര്‍ക്ക് കൈത്താങ്ങാവുന്ന പദ്ധതിയുമായി രംഗത്തെത്തിയ ധന്യയെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തന്‍റെ ഫേസ്ബുക്ക് േപജിലൂടെയാണ് താരം ധന്യയ്ക്ക് ആശംസകള്‍ നേര്‍ന്നത്. 

ധന്യ എന്ന ചെറുപ്പക്കാരിയെ പരിചയപ്പെടാന്‍ കഴിഞ്ഞു. ഓസ്റ്റിയോജനിസിസ് ഇംപെര്‍ഫെക്ട എന്ന രോഗാവസ്ഥയ്ക്ക് അടിമയായ ധന്യ അമൃത വര്‍ഷിണി എന്ന എന്‍ജിഒയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വരികയാണ്. ഈ മേഖലയിൽ അവബോധമുണ്ടാക്കാനാണ് ഇവരുടെ സംഘടന ശ്രമിക്കുന്നത്. നമുക്ക് ഓരോരുര്‍ത്തര്‍ക്കും ഇവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയും.

ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും പോസറ്റീവും മനോഹരിയുമായ യുവതിയാണ് ധന്യ. ഒരുപിടി നല്ല ചിന്തകളും ചുണ്ടില്‍ പുഞ്ചിരിയുമുള്ള ധന്യയുടെ കൂടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. ഇന്നത്തെ ദിവസം അവര്‍ എനിക്ക് വേണ്ടിശോഭനമാക്കി. അമൃത വര്‍ഷിണിക്കും ധന്യയ്ക്കും ആശംസകള്‍. ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.