സ്മാര്‍ട്‌ഫോണ്‍ കൗമാരക്കാരുടെ മാനസിക നിലയെ ബാധിക്കുന്നു, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

smart-phone-use
SHARE

അമിത സ്മാര്‍ട്‌ഫോണ്‍ ഉപയോഗം കൗമാരക്കാരുടെ മാനസിക നിലയെ ബാധിക്കുന്നതായി പഠന‍ റിപ്പോർട്ട്. സ്മാർട്ട്ഫോണിൽ മണിക്കൂറുകളോളം ചെലവഴിക്കുന്ന കൗമാരക്കാരുടെ സന്തോഷം കെടുത്തുന്നതായും റിപ്പോര്‍ട്ടിൽ പറയുന്നു. അമേരിക്കയിലെ പത്തുലക്ഷത്തിലേറെ കൗമാരക്കാരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ജോർജിയ സർവകലാശാലയിലെ ഗവേഷകർ റിപ്പോർട്ട് തയാറാക്കിയത്. 

കംപ്യൂട്ടറിലും സ്മാർട്ട് ഫോണിലും കൂടുതൽ സമയം ചെലവഴിക്കുന്ന കൗമാരക്കാരിലാണ് ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നത്. ഇവർ സമൂഹ മാധ്യമങ്ങളിലാണ് കൂടുതലായി സമയം ചെലവഴിക്കുന്നത്. ഫെയ്‌സ്ബുക്ക്, വാട്‌സാപ് തുടങ്ങിയവയ്ക്കായും ചാറ്റിങ്, വീഡിയോ ഗെയിം എന്നിവയ്ക്കായി മറ്റെല്ലാ കാര്യങ്ങളും മാറ്റിവയ്ക്കുന്നു. സ്മാർട് ഫോൺ ഉപയോഗിച്ചില്ലെങ്കിൽ ജീവിതം മുന്നോട്ടുപോകില്ലെന്ന അവസ്ഥയിലുള്ളവരുമുണ്ട്. എന്നാൽ വായന, കായിക വിനോദങ്ങള്‍, പരസ്പരം കണ്ടുള്ള സംസാരങ്ങള്‍ തുടങ്ങിയ മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന കൗമാരക്കാരിൽ സന്തോഷത്തിന്റെ അളവ് കൂടുതലായിരിക്കുമെന്നും ഗവേഷകർ പറയുന്നു. 

സന്തോഷവാന്‍മാരായ കൗമാരക്കാരില്‍ ഭൂരിഭാഗവും സമൂഹമാധ്യമങ്ങള്‍ ദിവസം ഒരു മണിക്കൂറില്‍ താഴെ മാത്രമേ ചെലവഴിക്കുന്നുള്ളൂവെന്ന് സാന്‍ഡിയാഗോ സർവകലാശാല പ്രൊഫസര്‍ ജീന്‍ എം.ട്വെംഗ് പറഞ്ഞു. ദിവസവും രണ്ടു മണിക്കൂറിലധികം സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കില്ലെന്ന് തീരുമാനമെടുക്കണം. സ്‌ക്രീനിനു മുന്നില്‍ ചെലവഴിക്കുന്ന അധികസമയം സന്തോഷത്തിന്റെ അളവിനെ കുറയ്ക്കുകയാണ്. സുഹൃത്തുക്കളെ കാണാനും അവരുമായി സംസാരിക്കാനും സമയം കണ്ടെത്തണം. ഇത് സന്തോഷത്തിന്റെ അളവ് വര്‍ധിപ്പിക്കുമെന്നും ജീന്‍ എം.ട്വെംഗ് പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE