ജീവിക്കാനായി നിങ്ങൾ കളളം പറയേണ്ടതില്ല; മാധ്യമപ്രവർത്തകനെ അഭിനന്ദിച്ച് തരൂർ

shashi-tharoor
SHARE

അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജിവെച്ച് തന്നക്കാണാനെത്തിയ മാധ്യമപ്രവര്‍ത്തകനെ അഭിനന്ദിച്ച് ശശി തരൂര്‍ എം.പി. മാധ്യമപ്രവര്‍ത്തകനായ ദീപു അബി വര്‍ഗീസിനൊപ്പമുള്ള സെല്‍ഫിയുള്‍പ്പെടെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് തരൂരിന്റെ പ്രതികരണം. 

തിരുവനന്തപുരം പ്രസ്ക്ലബിൽ വെച്ച് തന്നെ ഉപദ്രവിക്കണമെന്ന ശക്തമായ നിർദേശമാണ് ദീപുവിന് ലഭിച്ചിരുന്നത്. അതിനെ തുടർന്നായിരുന്നു ദീപുവിന്റെ രാജി. 

തന്റെ പെരുമാറ്റത്തിന് മാപ്പു പറയാൻ യുവ മാധ്യമപ്രവർത്തകനെത്തിയത് തന്നെ സപര്‍ശിച്ചുവെന്നും തരൂർ പറഞ്ഞു. ഈ മാന്യതയെ അഭിനന്ദിക്കാതെ തരമില്ല. മാധ്യമ ഉടമകളായ ചിലർക്ക് മനഃസാക്ഷിക്കുത്തില്ലെന്നും അർണാബ് ഗോസ്വാമിയെ പരോക്ഷമായി സൂചിപ്പിച്ച് തരൂർ പറഞ്ഞു. 

'ജീവിക്കാനായി നിങ്ങള്‍ കള്ളം പറയേണ്ടതില്ല' (#UDontHave2Lie4ALiving) എന്ന ഹാഷ് ടാഗോടെയായിരുന്നു തരൂരിന്റെ പോസ്റ്റ്. 

ധാര്‍മ്മികതയും മാന്യതയുമാണ് അടിസ്ഥാനപരമായ മാനുഷിക മൂല്യങ്ങൾ. പണത്തിന് വേണ്ടി അവ ഉപേക്ഷിക്കുക എന്നത് ഭൂരിഭാഗം പേര്‍ക്കും പ്രയാസമാണെന്നും തരൂര്‍ പറഞ്ഞു. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിരന്തരം ദുരൂഹതകള്‍ ആരോപിച്ച അർണാബിനെതിരെ തരൂർ പരസ്യമായി രംഗത്തു വന്നിരുന്നു. ധാര്‍മികത ലവലേശമില്ലാത്ത, ജേണലിസ്റ്റ് എന്ന് അവകാശപ്പെടുന്നയാളാണ് തെറ്റായ ആരോപണങ്ങള്‍ സംപ്രേഷണം ചെയ്തിരിക്കുന്നതെന്നും നേട്ടത്തിനും മാധ്യമത്തിന്റെ പ്രചാരത്തിനുമായി ഒരു ദുരന്തം ഉപയോഗിക്കുന്നതില്‍ ഇയാളോട് അതിയായ പ്രതിഷേധമുണ്ടെന്നും തരൂർ പറഞ്ഞിരുന്നു.  

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.