സദ്യ ഉണ്ടതിന് ശേഷം ഉറക്കം വരാറുണ്ടോ? കാരണമിതാണ്

sadhya
SHARE

ഉച്ചയ്ക്ക് കേമമായിട്ട് സദ്യ, കൂട്ടത്തിൽ നാലുകൂട്ടം പായസവും ബോളിയും അതിന് ശേഷം സുഖമായിട്ടൊരു ഉറക്കം. മലയാളികളുടെ പ്രിയപ്പെട്ട ശീലങ്ങളിലൊന്നാണിത്. സദ്യയ്ക്ക് ശേഷം ഉറങ്ങുന്നതിനെ ഗ്രാമങ്ങളിലൊക്കെ സദ്യകഴിച്ചതിന്റെ ക്ഷീണമാണെന്ന് കളിയാക്കി പറയാറുണ്ട്. എന്നാൽ സംഗതി സത്യമാണ്. തലച്ചോറിന്റെ പ്രവർത്തനം ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുതന്നത് മൂലം മന്ദഗതിയിലാകും. 

പഴങ്ങൾ കഴിക്കുമ്പോൾ ശരീരം ഉൽപാദിപ്പിക്കുന്ന ഗ്ലൂക്കോസ് അളവിനേക്കാൾ കൂടുതലാണ് പഞ്ചസാര കഴിക്കുമ്പോൾ ഉണ്ടാകുന്നത്. സൈക്കോളജി ആൻഡ് ബിഹേവിയർ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് പഞ്ചസാരയുടെ അളവ് തലച്ചോറിനെ ബാധിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നത്. 49 പേരിൽ നടത്തിയ പരീക്ഷണത്തിന്റയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ജേർണൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് പായസമൊക്കെ മൂക്കുമുട്ടെ കഴിച്ചുകഴിയുന്നതോടെ ഉറക്കം വരുന്നത്. ഈ അവസ്ഥയെ ഷുഗർ കോമ എന്നാണ് വിളിക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE