കട്ടകലിപ്പിൽ ധവാൻ; സെൽഫിയെടുക്കാൻ എത്തിയ ആരാധകനെ പിടിച്ചു തള്ളി

shikkar-dhawan-angry
SHARE

ആരാധകർ ചിലനേരത്ത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. എത്ര സംയമനം പാലിക്കാൻ ശ്രമിച്ചാലും ആരാധകരുടെ പെരുമാറ്റം ചിലനേരം താരങ്ങളെ ദേഷ്യം പിടിപ്പിക്കാറുണ്ട്. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ആരാധകനോട് പരുഷമായി പെരുമാറി വിവാദത്തിലായിരിക്കുന്നത്.  ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോളായിരുന്നു സംഭവം. 

ആരാധകരുടെ തിരക്കിനിടയില്‍ ഒരാള്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതോടെ ധവാന് നിയന്ത്രണം നഷ്ടമാവുകായായിരുന്നു. സെല്‍ഫിയെടുക്കാന്‍ വന്നയാളെ ധവാന്‍ തള്ളി മാറ്റുന്നതിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാവുകയാണ്. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. വീഡിയോ പുറത്തായതോടെ ധവാനെതിരെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.