ദിലീപ് അപമര്യാദയായി പെരുമാറിയോ? സത്യാവസ്ഥ ഇതാണ്

SHARE
Dhe-Puttu-dileep

ദേ പുട്ടി'ന്റെ ഉദ്‌ഘാടനത്തിനു ദുബായിൽ പോകാനായി എയർപോർട്ടിൽ എത്തിയ നടൻ ദിലീപിനോട് മാധ്യമപ്രവർത്തകർ മോശമായി പെരുമാറിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് മനോരമ ന്യൂസ് റിപ്പോർട്ടർ. മാധ്യമപ്രവർത്തകന്റെ ഭീഷണിപ്പെടുത്തലിനു ദിലീപ് ചുട്ട മറുപടി നൽകി എന്ന രീതിയിലായിരുന്നു വാർത്തകൾ പ്രചരിച്ചത്. അങ്ങനെയൊരു സംഭവം അവിടെ നടന്നിട്ടില്ലെന്ന് ദൃക്‌സാക്ഷിയായ മനോരമ ന്യൂസിന്റെ കൊച്ചിയിലെ റിപ്പോർട്ടർ ആശാ ജാവേദ് പറയുന്നു. 

എയര്‍പോര്‍ട്ടില്‍ നടന്നത് ആശ വിശദീകരിക്കുന്നത് ഇങ്ങനെ: "ദിലീപ് വൈകിയാണ് അന്ന് എയർപോർട്ടിൽ എത്തിയത്. ഒപ്പം അമ്മയും രണ്ടു സഹായികളും കൂടെയുണ്ടായിരുന്നു. മാധ്യമ പ്രവർത്തകരായി ഞാനും മറ്റൊരു പ്രമുഖ ചാനലിന്റെ റിപ്പോർട്ടറും മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. കേസ് കോടതിയിലായതിനാൽ നടനോട് സംസാരിക്കാൻ ഞങ്ങൾ ശ്രമിച്ചില്ല. അദ്ദേഹം പ്രതികരിക്കില്ലെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് മൈക്കുമായി അടുത്തു ചെന്നില്ല. അല്പം മാറി വിട്ടുനിന്ന ഞങ്ങളെ കണ്ടതും ദിലീപ് കൈവീശി കാണിച്ചു നടന്നുപോവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ അന്നുതന്നെ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. അതല്ലാതെ മാധ്യമ പ്രവർത്തകർ ഭീഷണിപ്പെടുത്തി എന്നതൊക്കെ തീർത്തും തെറ്റായ കാര്യമാണ്. "

ദുബായിലേക്ക് പോകാൻ എയർപോർട്ടിൽ എത്തിയ ദിലീപിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തനോട് ദിലീപ് ചുട്ട മറുപടി പറഞ്ഞു എന്ന തരത്തിലാണ് വാർത്ത പ്രചരിച്ചത്.

MORE IN SPOTLIGHT
SHOW MORE