സീരിയൽ അല്ല: വിവാഹവേഷത്തിൽ തേങ്ങ അരപ്പിക്കുന്ന വീഡിയോ വൈറൽ

bride-grinding-coconut
SHARE

സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് അതിരുവിട്ട ഒരു തമാശയുടെ വീഡിയോയാണ്. പട്ടുസാരിയും ആഭരണവും അണിഞ്ഞ നവവധുവിനെക്കൊണ്ട് തേങ്ങ അരപ്പിക്കുന്നു. വരനും ചുറ്റുകൂടി നിൽക്കുന്നവരും ഗംഭീരപ്രോത്സാഹനമാണ് നൽകുന്നത്. അമ്മായിഅമ്മയെപ്പോലെ അരയ്ക്കണം, നല്ല വടിവൊത്തെ രീതിയിൽ വേഗം അരയ്ക്ക് തുടങ്ങിയ കമന്റുകൾ പറയുന്നുണ്ട്. കൂടിനിൽക്കുന്ന സ്ത്രീകളുടെ വധുവിന്റെ ദയനീയാവസ്ഥ കണ്ട് രസിക്കുകയാണ്. കുറച്ചുതേങ്ങയൊന്നുമല്ല അരപ്പിക്കുന്നത്, ഒരു തേങ്ങ മുഴുവനും നവവധുവിന് അരയ്ക്കാൻ നൽകുന്നുണ്ട്.

പുതിയ പ്രതീക്ഷകളുമായി വലതുകാൽവച്ച് കയറിയ പെൺകുട്ടിയ്ക്ക് ആദ്യദിവസം തന്നെ സഹിക്കാവുന്നതിലും അപ്പുറമാണ് ഇത്. അതും വിവാഹവേഷത്തിൽ ഭർത്താവിന്റെ വീട്ടിൽ ബന്ധുക്കളുടെ നടുവിൽവച്ച്. സ്വപ്നങ്ങളുമായി വന്നുകയറിയ വധുവിനെക്കൊണ്ട് ഇതുപോലെയൊരു ജോലി ചെയ്യിക്കാൻ തോന്നിയ മനസിനെ വിമർശിക്കാതിരിക്കാനാവില്ല. നിസഹായാവസ്ഥ പെൺകുട്ടിയുടെ മുഖഭാവത്തിൽ നിന്നുതന്നെ വ്യക്തമാണ്.

സീരയലുകളിൽ കണ്ടുപഴകിയ രംഗത്തിന്റെ ആവർത്തനമാണ് യഥാർഥജീവിതത്തിൽ പെൺകുട്ടിക്ക് അനുഭവിക്കേണ്ടി വന്നത്. ഒരുപക്ഷെ സംഭവം നടക്കുന്ന സ്ഥലത്തെ ആചാരത്തിന്റെ ഭാഗമായിരിക്കാം ഈ തേങ്ങ അരപ്പിക്കൽ. എന്നിരുന്നാലും ഇതുകുറച്ച് അതിരുകടന്ന ആചാരമായിപ്പോയി എന്ന് പറയാതിരിക്കാനാവില്ല.  അതും സാക്ഷരകേരളത്തിലെ ഈ കാഴ്ച അസഹനീയമാണ്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.