ഓടുന്ന വണ്ടിയുടെ സീറ്റിൽ നിന്ന് എഴുന്നേറ്റ് ഡ്രൈവർ ഡാൻസ് കളിച്ചാൽ എന്തു സംഭവിക്കും? ലോകത്തെ മുഴുവൻ പേടിപ്പിച്ചുകൊണ്ടാണ് കൊളംബിയയിലുള്ള ഒരു ഡ്രൈവറുടെ വീഡിയോ വൈറലായിരിക്കുന്നത്. വണ്ടി അതിവേഗം ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് ഡ്രൈവർ സ്റ്റിയറിങ്ങിൽ നിന്ന് പിടിവിട്ട് സീറ്റിൽ നിന്ന് ചാടി എഴുന്നേറ്റ് ഡാൻസ് ചെയ്യാൻ തുടങ്ങി. യാത്രകാരുടെ നേർക്ക് തിരിഞ്ഞുനിന്നുകൊണ്ടാണ് ഡ്രൈവറുടെ ഈ കൈവിട്ട കളി.
സ്പാനിഷ് സംഗീതത്തിന് കൈയടിച്ചുകൊണ്ട് ഡാൻസ് ചെയ്യുന്ന ഡ്രൈവർ ഇതിന്റെ ഇടയ്ക്ക് ഒരു തവണമാത്രമാണ് സ്റ്റിയറിങ്ങ് തിരിച്ചത്. ഇത്രയൊക്കെ ചെയ്തിട്ടും യാതൊന്നും സംഭവിച്ചില്ല. എന്തു സംഭവിക്കുമെന്ന് ഭയന്ന് ആകാംഷയോടെ കാണുന്നവരെ കാത്തിരിക്കുന്നത് അടിപൊളി ഒരു സസ്പൻസായിരുന്നു .
വണ്ടി നീങ്ങുന്നുണ്ടെങ്കിലും സംഗതി കെട്ടിവലിച്ചുകൊണ്ടാണ് പോകുന്നത്. കെട്ടിവലിച്ചുകൊണ്ടുപോകുന്ന വണ്ടിയിൽ നിന്നുകൊണ്ടായിരുന്നു ഡ്രൈവറുടെ അഭ്യാസം. ഒരു മിനുട്ടിലധികം ദൈർഘ്യമുള്ള വീഡിയോ ലക്ഷകണക്കിന് പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.