ബലൂൺകൊണ്ട് വിസ്മയങ്ങൾ തീർക്കുന്ന ഒരു കലാകാരിയെ പരിചയപ്പെടാം. ഇതിനോടകം ഒട്ടേറെ വേദികളിൽ ഈ വിദ്യ കാട്ടി കൈയ്യടി വാങ്ങിയിട്ടുണ്ട് പ്രീതയെന്ന തിരുവനന്തപുരം സ്വദേശി.
പൂക്കൾ മുതൽ എട്ടുകാലി വരെ , പൂമ്പാറ്റ മുതൽ പാവക്കുട്ടി വരെ. ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്തത്ര രുപങ്ങൾ ബലൂണിൽ വിരിയിച്ചെടുക്കും പ്രീത. അതും നിമിഷങ്ങൾകൊണ്ട്.
വെറുമൊരു കൗതുകമാണോ ഇതിന് പിന്നിലെന്നു ചോദിച്ചാൽ അല്ലെന്ന് പറയും പ്രീത. മജീഷൻ ഗോപിനാഥ് മുതുകാടിന്റെ മാജിക്ക് അക്കാദമിയാണ് ഗുരുകുലം.
അധികമാരും പോകാത്ത വഴികളായിരുന്നു പ്രീതയ്ക്ക് എന്നും ഇഷ്ട്ടം. ഈ ബലൂൺ കലയോട് കൂട്ടുകൂടിയതും അതുകൊണ്ടുതന്നെ.