E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:13 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഷവോമി റെഡ്മി 5എ, എട്ട് ദിവസം ബാറ്ററി ലൈഫ്, 2ജിബി റാം, വിലയും തുച്ഛം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

redmi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചൈനീസ് ഹാൻഡ്സെറ്റ് നിര്‍മാതാക്കളായ ഷവോമി ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ റെഡ്മി 5 എ ചൈനയില്‍ അവതരിപ്പിച്ചു. മെറ്റല്‍ പോലെയുള്ള മാറ്റെ പ്രതലത്തിലുള്ള ബോഡിയാണ് ഈ ഫോണിന്. എന്നാല്‍ മെറ്റലിനേക്കാള്‍ ഭാരം കുറവാണ്. 137 ഗ്രാം മാത്രമാണ് റെഡ്മി 5 എയുടെ ഭാരം. റെഡ്മി 5 എയുടെ മറ്റൊരു സവിശേഷത ബാറ്ററി ലൈഫാണ്. ഒറ്റ ചാര്‍ജില്‍ എട്ടു ദിവസം വരെ ബാറ്ററി നില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മുന്‍ഗാമിയായ റെഡ്മി 4എയിലേത് പോലെ MIUI 9 അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന് ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍ ഇല്ല. അതേസമയം, ഡിസൈനില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 

റെഡ്മി 5 എയുടെ വില 

599 ചൈനീസ്‌ യുവാന്‍ (ഏകദേശം 6,000 രൂപ) ആണ് ഷവോമി റെഡ്മി 5എയുടെ ചൈനയിലെ വില. ഹാന്‍ഡ്‌സെറ്റിന്റെ പ്രീ-ഓര്‍ഡര്‍ തിങ്കളാഴ്ച തുടങ്ങി. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും പ്രമുഖ ചൈനീസ്‌ ഇ-കൊമേഴ്സ്‌ സൈറ്റുകളിലൂടെയും ഫോണ്‍ വാങ്ങാം. 

ഷവോമി റെഡ്മി 5എയുടെ സവിശേഷതകള്‍ 

റെഡ്മി 4 എയുമായി താരതമ്യം ചെയ്യുമ്പോള്‍ റെഡ്മി 5എ വലിയ മാറ്റങ്ങളൊന്നും കൊണ്ടു വന്നിട്ടില്ല. 5 ഇഞ്ച്‌ എച്ച്ഡി (720x1280) ഡിസ്പ്ലേയോടെയാണ് റെഡ്മി 5 എ എത്തുന്നത്. ഡിസ്പ്ലേയുടെ പിക്സല്‍ ഡെന്‍സിറ്റി 296 പിപിഐയാണ്. 1.4 ജിഗാഹെട്സ് ക്വാഡ്-കോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 425 പ്രോസസറാണ് ഈ സ്മാര്‍ട്ട്‌ഫോണിന് കരുത്ത് പകരുന്നത്. 2 ജിബിയാണ് റാം. ഈ ഒരു വേരിയന്റ് മാത്രമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ പതിപ്പുകള്‍ ഭാവിയില്‍ പ്രതീക്ഷിക്കാം. 16 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി 128 ജിബി വരെ വര്‍ധിപ്പിക്കാം. ഡുവല്‍ സിം റെഡ്മി 5എയുടെ ബാറ്ററി ശേഷി 3000  എംഎച്ചാണ്. റെഡ്മി 4 എയുമായി താരതമ്യം ചെയ്യുമ്പോള്‍ ബാറ്ററി ശേഷി കുറവാണ്. 

13 മെഗാപിക്സല്‍ പിന്‍ക്യാമറയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ഇതിന് f/2.2 അപേര്‍ച്ചര്‍, ബേസ്റ്റ് മോഡ്, പനോരമ മോഡ്, എച്ച്ഡിആര്‍ മോഡ് തുടങ്ങിയവയുമുണ്ട്. മുന്നില്‍ f/2.0 അപേര്‍ച്ചര്‍ ലെന്‍സോടു കൂടിയ 5 മെഗാപിക്സല്‍ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ 1080p, 720p വിഡിയോകള്‍ റെക്കോര്‍ഡ്‌ ചെയ്യാന്‍ കഴിയും. 4ജി VoLTE, 3ജി, ജിപിആര്‍എസ്/എഡ്ജ്, ബ്ലൂടൂത്ത്, വൈ-ഫൈ, മൈക്രോ യുഎസ്ബി എന്നിയവാണ് റെഡ്മി 5എയിലെ കണക്ടിവിറ്റി സൗകര്യങ്ങള്‍. ഹൈബ്രിഡ് സിം സ്ലോട്ട് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ആന്‍ഡ്രോയ്ഡ് 7.1 അടിസ്ഥാനമാക്കിയ MIUI 9 ലാണ് റെഡ്മി 5എയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട്‌ അസിസ്റ്റന്റ്, സ്മാര്‍ട്ട്‌ ആപ് ലോഞ്ചര്‍, ഇമേജ് സേര്‍ച്ച്‌, ക്വിക് റിപ്ലൈ, നോട്ടിഫിക്കേഷന്‍ മാനെജ്മെന്റ്, ഹോംസ്ക്രീനിനെ മെച്ചപ്പെടുത്തലുകള്‍, ലോക് സ്ക്രീനിലെ മാറ്റങ്ങള്‍, സ്പ്ളിറ്റ് സ്ക്രീന്‍ മള്‍ട്ടിടാസ്കിംഗ് എന്നിവ MIUI 9 ന്റെ സവിശേഷതകളാണ്. 

കൂടുതൽ വാർത്തകൾക്ക്