E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:13 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

2018ലെ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Holiday-representational-image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാന സർക്കാരിനു കീഴിലെ സ്ഥാപനങ്ങൾക്കുള്ള അടുത്ത വർഷത്തെ പൊതു അവധിദിനങ്ങൾ പ്രഖ്യാപിച്ചു. ജനുവരി രണ്ട് മന്നം ജയന്തി, 26 റിപ്പബ്ലിക് ദിനം, ഫെബ്രുവരി 13 ശിവരാത്രി, മാർച്ച് 29 പെസഹാ വ്യാഴം, 30 ദുഃഖവെള്ളി, മേയ് ഒന്ന് മേയ്ദിനം, ജൂൺ 15 ഇൗദുൽ ഫിത്ർ, ഓഗസ്റ്റ് 15 സ്വാതന്ത്യദിനം, 22 ഇൗദുൽ അസ്ഹ, 24 ഒന്നാം ഓണം, 25 തിരുവോണം, 27 ശ്രീനാരായണഗുരു ജയന്തി, 28 അയ്യങ്കാളി ജയന്തി, സെപ്റ്റംബർ 20 മുഹറം, 21 ശ്രീനാരായണഗുരു സമാധി, ഒക്ടോബർ രണ്ട് ഗാന്ധിജയന്തി, 18 മഹാനവമി, 19 വിജയദശമി, നവംബർ ആറ് ദീപാവലി, 20 നബിദിനം, ഡിസംബർ 25 ക്രിസ്മസ്.

ഇൗ പട്ടികയിൽ മന്നം ജയന്തി, പെസഹാവ്യാഴം, അയ്യങ്കാളി ജയന്തി, മുഹറം എന്നിവ ഒഴികെയുള്ള ദിനങ്ങൾക്കെല്ലാം നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം ബാങ്കുകളും അവധി നൽകണം. ഏപ്രിൽ രണ്ടിനു വാർഷിക കണക്കെടുപ്പു കാരണം സഹകരണ ബാങ്കുകൾ അടക്കമുള്ള ബാങ്കുകൾക്ക് അവധിയായിരിക്കും. ഇൗസ്റ്റർ (ഏപ്രിൽ ഒന്ന്), വിഷു (ഏപ്രിൽ 15), മൂന്നാം ഓണം (ഓഗസ്റ്റ് 26), ശ്രീകൃഷ്ണ ജയന്തി (സെപ്റ്റംബർ രണ്ട്) എന്നിവ ഞായറാഴ്ചയായതിനാലും അംബേദ്കർ ജയന്തി (ഏപ്രിൽ 14), കർക്കടക വാവ് (ഓഗസ്റ്റ് 11) എന്നിവ രണ്ടാം ശനിയാഴ്ചയായതു കാരണവും  അവധികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി.

സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ നാടാർ വിഭാഗം ജീവനക്കാർക്കും അധ്യാപകർക്കും  അയ്യാവൈകുണ്ഠസ്വാമി ജയന്തിദിനമായ മാർച്ച് 12 നും വിശ്വകർമ വിഭാഗത്തിൽപ്പെടുന്നവർക്കു വിശ്വകർമ ദിനമായ സെപ്റ്റംബർ 17 നും അവധി ലഭിക്കും. ആവണി അവിട്ടം (ഓഗസ്റ്റ് 26) ഞായറാഴ്ച ആയതിനാൽ നിയന്ത്രിത അവധിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി.