E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:13 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഭാര്യയുടെ ശരീരത്തിൽ ബാലികയുടെ പ്രേതം ! പാരാനോർമൽ ഇൻവെസ്റ്റിഗേറ്ററുടെ വിഡിയോ ൈവറൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രേതം ഉണ്ടോ ഇല്ലയോ എന്നതെല്ലാം ഇപ്പോഴും തർക്ക വിഷയമായി തന്നെ നിലനിൽക്കുകയാണ്. സംഗതി സത്യമാണെങ്കിലും അല്ലെങ്കിലും പ്രേതത്തെക്കുറിച്ചുള്ള കഥകൾ കേൾക്കാൻ ഇഷ്ടമുള്ളളരാണ് ഏറെയും. ആത്മാക്കള്‍ക്കു വേണ്ടി തിരച്ചിൽ നടത്തുന്ന ഒരു പാരാനോർമൽ ഇൻവെസ്റ്റിഗേറ്ററുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാകുന്നത്. തന്റെ ഭാര്യയുടെ ശരീരത്തിൽ ഒരു ബാലികയുടെ പ്രേതം കയറിയെന്നും അതു തന്നെ താഴേക്കു വലിച്ചു നിരക്കിയെന്നും പറഞ്ഞു രംഗത്തെത്തിയിരിക്കുന്നത് സിയാൻ റെയ്നോൾഡ്സ് എന്ന പാരാനോർമൽ ഇൻവെസ്റ്റിഗേറ്ററാണ്. മരിച്ചു പോയ ഒരു ബാലികയുടെ പ്രേതമാണ് അൽപനേരത്തേക്ക് തന്റെ ഭാര്യ റെബേക്കയുടെ ശരീരത്തിൽ കയറിയതെന്നു പറയുന്നു സിയാൻ. 

ഒരു പാവക്കുട്ടിയെ ചേർത്തു പി‌ടിച്ചുകൊണ്ട് എന്റെ മമ്മി എവിടെ എന്നു റെബേക്ക ചോദിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. ശേഷം ഭാര്യക്കരികിലെത്തി അവളെ തൊടാൻ ശ്രമിക്കുന്ന സിയാൻ പെട്ടെന്നു തന്നെ പുറകിലേക്ക് മലർന്നുവീഴുന്നതും കാണാം. ബാലികയുടെ ആത്മാവാണ് തന്നെ അത്തരത്തിൽ വലിച്ചിഴച്ചതെന്നാണ് സിയാന്റെ വാദം. ഗ്രേറ്റ് മാഞ്ചസ്റ്ററിലെ നൂറുവർഷം പഴക്കമുള്ള ഒരു കെട്ടിടത്തില്‍ പാരാനോർമൽ ഗവേഷണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു സിയാന്റെ സംഘം. 

മുപ്പത്തിനാലുകാരിയായ റെബേക്കയ്ക്ക് താൻ ഒരു ബാലികയെപ്പോലെ പെരുമാറിയ ആ നിമിഷം ഓർക്കുമ്പോൾ ഇപ്പോഴും അത്ഭുതമാണ്. താൻ ആ മുറിയിലേക്കു പ്രവേശിച്ചപ്പോൾ തന്നെ എന്തോ ഒരു പ്രത്യേക എനർജി തന്നെ വലയം ചെയ്യുന്നതായി തോന്നിയിരുന്നു. ഒപ്പമുള്ളവരോട് നിങ്ങൾക്കും അങ്ങനെ തോന്നുന്നില്ലേ എന്നു േചാദിച്ചപ്പോൾ ഇല്ലെന്നായിരുന്നു അവരുടെ മറുപടി. പിന്നീടു കേട്ടത് ഒരു പെൺകുട്ടി അവ്യക്തമായി എന്തെല്ലാമോ പറയുന്നതാണ്. അതിനു ശേഷമാണ് ഇതെല്ലാം സംഭവിച്ചത്. താനൊരു കുട്ടിയെപ്പോലെയാണ് അപ്പോള്‍ തോന്നിയത് കൂടുതലൊന്നും ഓർക്കാനും കഴിയുന്നില്ലെന്നു പറയുന്നു റെബേക്ക. 

അതിൽ നിന്നും മുക്തമായപ്പോൾ സ്വപ്നത്തിൽ നിന്നുണർന്നതു പോലെയാണ് തോന്നിയതെന്നും റെബേക്ക പറയുന്നു. ഒരു അമ്മയെന്ന നിലയ്ക്ക് ചെറുപ്പത്തില്‍ തന്നെ മരിച്ചുപോയ ആ കുഞ്ഞിനെയോർത്ത് തനിക്കേറെ വിഷമം തോന്നിയിരുന്നു. എങ്കിലും ഒരു ആത്മാവ് അതിനു സംസാരിക്കാൻ തന്നെ തിരഞ്ഞെടുത്തതിൽ സന്തോഷിക്കുകയാണെന്ന് റെബേക്ക പറയുന്നു. എന്നാൽ ആ ആത്മാവ് തന്റെ ഭാര്യയെ വിട്ട് പോകാതിരിക്കുമോ എന്നോർത്തു ഭയന്നിരുന്നുവെന്നു പറയുന്നു സിയാന്‍. 

സിയാന്റെയും ഭാര്യയുടെയും വിഡിയോ കണ്ട് വിശ്വസിക്കണോ വേണ്ടയോ എന്നോർത്തിരിക്കുകയാണ് പലരും. തനിക്കു ശ്രദ്ധ കിട്ടാനും പ്രചാരം കിട്ടാനുമായി സിയാൻ ചെയ്യുന്നതായിരിക്കും ഇവയെല്ലാം എന്നു പറയുന്നവരും കുറവല്ല. എന്തായാലും സംഗതി സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam