E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:13 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

'കണ്ണടച്ചിരിക്കുന്നവരെ കണ്ണു തുറപ്പിക്കുന്ന' മാന്ത്രിക വിദ്യയുമായി ഫോട്ടോഷോപ് എലിമെന്റ്‌സ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

photoshop-elements
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു കാലത്ത് കംപ്യൂട്ടറിലേക്കു മാറ്റാതെ ഫോട്ടോ എഡിറ്റു ചെയ്യാനാകില്ലായിരുന്നു. ഇന്നാകട്ടെ ബഹു ഭൂരിപക്ഷം പേരും ഫോട്ടോ എഡിറ്റിങിന് കംപ്യൂട്ടറിനെ ആശ്രയിക്കുന്നു പോലും ഇല്ല. ആപ്പിളും ഗൂഗിളും ഫോട്ടോ എടുക്കല്‍ കമ്പത്തെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്നുണ്ട്. നല്ല ഫോട്ടോ എടുക്കലും എഡിറ്റിങ്ങും മുതല്‍ നിരവധി ജിബി ഫോട്ടോയ്ക്കിടയില്‍ നിന്ന് ഉപയോക്താവിനു വേണ്ട ആ ഒരു ഫോട്ടോ തേടിപ്പിടിച്ചു കൊടുക്കലൊക്കെ ഇവര്‍ക്കു നിഷ്പ്രയാസം സാധിക്കും. ഇതിലൊക്കെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിളയാട്ടം തുടങ്ങിക്കഴിഞ്ഞു.

ഫോട്ടോ എടുക്കുന്നതിലും സ്‌റ്റോറു ചെയ്യുന്നതിലും എഡിറ്റിങ്ങിലും കംപ്യൂട്ടറിന് വലിയ പ്രാധന്യമൊന്നും ഇന്നില്ലെന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ അങ്ങനെ കംപ്യൂട്ടറിനെ അപ്രസക്തമാക്കാന്‍ വരട്ടെ എന്നു പറഞ്ഞ് കംപ്യൂട്ടറിലും ചില പുതിയ വേലത്തരങ്ങളൊക്കെ നല്‍കിയാണ് ഫോട്ടോ-വിഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയര്‍ ഭീമന്‍ അഡോബി എത്തുന്നത്. പുതിയ ഫോട്ടോഷോപ് എലിമെന്റ്‌സിന്റെ (Elements) പുതുക്കിയ പതിപ്പില്‍ അക്ഷരാർഥത്തില്‍ എടുത്ത ഫോട്ടോയിലെ അടഞ്ഞ കണ്ണു തുറപ്പിക്കുന്ന മാന്ത്രികവിദ്യയാണ് ഫോട്ടോഷോപ് അവതരിപ്പിക്കുന്നത്.  

ഒരു ഗ്രൂപ് ഫോട്ടോ എടുത്തു എന്നു കരുതുക. അതില്‍ ഒരാളുടെ കണ്ണ് അടഞ്ഞു പോയിരുന്നു. ഫോട്ടോഗ്രാഫര്‍ അറിഞ്ഞില്ല. ഇത്ര നാള്‍ കണ്ണടഞ്ഞ ഫോട്ടോയുമായി നമ്മള്‍ കഴിഞ്ഞുക്കൂടണമായിരുന്നു. കണ്ണടഞ്ഞു പോയ ആളുടെ കണ്ണു തുറന്നിരിക്കുന്ന ഒരു ഫോട്ടോ ഉണ്ടെങ്കില്‍ ഗ്രൂപ് ഫോട്ടോയിലെ അടഞ്ഞ കണ്ണ് തുറപ്പിക്കാം. അതിന് ഒരു തച്ചിന്റെ പണിയൊന്നും വേണ്ട താനും. എലിമെന്റ്‌സിലൂടെ ഓട്ടോമാറ്റിക്കായി അതു ചെയ്യാം. ഈ വിഡിയോ കാണൂ. 

അതു പോലെ കംപ്യൂട്ടറിലെ മുഴുവന്‍ ഫോട്ടോ ഫോള്‍ഡറുകളും നോക്കി വേണ്ട ഫോട്ടോ കണ്ടു പിടിച്ചു തരും. എടുത്ത തിയതി സ്ഥലം തുടങ്ങി പലമാര്‍ഗ്ഗങ്ങളിലൂടെ തിരയുന്ന ഫോട്ടോ കണ്ടെത്താന്‍ എലിമെന്റ്‌സിനു സാധിക്കും എന്നാണ് അഡോബി പറയുന്നത്. ഇങ്ങനെ ഫോട്ടോഷോപിന്റെ അൗപചാരികത്വം ഒന്നുമില്ലാതെ മൊബൈല്‍ ഫോണുകളിലും ടാബുകളിലും സാധിക്കുന്നത്ര എളുപ്പത്തില്‍ ഫോട്ടോ എഡിറ്റിങ് സുഗമമാക്കുയാണ് എലിമെന്റ്‌സ് ചെയ്യുന്നത്.  

പ്രീമിയര്‍ എലിമെന്റ്‌സ് വിഡിയോ എഡിറ്റിങ്ങിനു സഹായിക്കുന്ന സോഫ്റ്റ്‌വെയറാണ്. പുതുക്കിയ വേര്‍ഷനില്‍ വിഡിയോ ഷൂട്ടര്‍മാരെ സന്തോഷിപ്പിക്കുന്ന ഒരുപിടി മാറ്റങ്ങള്‍ അഡോബി കൊണ്ടുവന്നിട്ടുണ്ട്. ഗോപ്രോ പോലെയുള്ള ക്യാമറകളിന്‍ നിന്നു ലഭിക്കുന്ന കണ്ടെന്റിനെയും എളുപ്പത്തില്‍ മിനുക്കിയെടുക്കാന്‍ പുതിയ വേര്‍ഷന്‍ അനുവദിക്കും. ഫോട്ടോഷോപ് എലിമെന്റ്‌സിനെ പോലെ തന്നെ വിഡിയോ ഒളിച്ചിരിക്കുന്ന ഫോള്‍ഡറുകള്‍ കണ്ടുപിടിച്ച് സ്‌ക്രീനില്‍ കൊണ്ടുവന്നു തരും. കൂടുതല്‍ അറിയാന്‍ ഈ വിഡിയോ കാണാം. 

എന്താണ് എലിമെന്റ്‌സ്? 

ഫോട്ടോയും വിഡിയോയും എഡിറ്റു ചെയ്യാന്‍ പഠനം ആവശ്യമുള്ള അഡോബിയുടെ സോഫ്റ്റ്‌വെയര്‍ ആണ് യഥാക്രമം ഫോട്ടോഷോപ്പും പ്രീമിയറും. എന്നാല്‍ ഇവയ്ക്ക് ഔപചാരികത കൂടുതലാണ്. പോരെങ്കില്‍ സാമാന്യം നല്ല സ്‌പെസിഫിക്കേഷനുള്ള കംപ്യൂട്ടര്‍ ഉണ്ടെങ്കിലെ ഈ ഭീമന്‍മാര്‍ സൂഗമമായി പ്രവര്‍ത്തിക്കൂ. എന്നാല്‍, മൊബൈല്‍ കംപ്യൂട്ടിങ്ങില്‍ നടക്കുന്നതു പോലെ വലിയ അറിവില്ലാത്തവര്‍ക്കും കണ്ടെന്റില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്ന ഒന്നാണ് എലിമെന്റ്‌സ് എന്ന കുഞ്ഞന്‍ പതിപ്പ്.

താരതമ്യേന സ്‌പെസിഫിക്കേഷന്‍ കുറഞ്ഞ പിസിയിലും ഇന്‍സ്റ്റോള്‍ ചെയ്യാമെന്നതും ചിലരെ സംബന്ധിച്ച് ഒരു അനുകൂല ഘടകമാണ്. ഇപ്പോള്‍ ലഭ്യമായ പുതുക്കിയ പതിപ്പുകളലാണ് അഡോബി ഈ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. കംപ്യൂട്ടറിന്റെ വലിയ സ്‌ക്രീനാണ് ഫോണിന്റെയും ടാബിന്റെയും ചെറിയ സ്‌ക്രീനുകളെക്കാള്‍ ഫോട്ടോ-വിഡിയോ എഡിറ്റിങ്ങിനു നല്ലതെന്നു തോന്നുന്നവര്‍ക്ക് പുതിയ വേര്‍ഷനുകള്‍ വാങ്ങി നോക്കാവുന്നതാണ്. 

കൂടുതൽ വാർത്തകൾക്ക്