ട്രോളന്മാരുടെ പ്രധാന ഇരയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പക്ഷേ, ഇത്രയും വലിയ പണി കിട്ടുമെന്ന് മെക്സിക്കോയിലെ തീരദേശമായ ടാംപികോയിലെ കാലാവസ്ഥാ നിരീക്ഷകർ വിചാരിച്ചു കാണില്ല. ചെറിയൊരു മഴയ്ക്കുള്ള സാധ്യതയാണ് അവർ പ്രവചിച്ചത്. എന്നാൽ, പെയ്തതാകട്ടെ മീൻ മഴയും.
നുണയാണെന്ന് കരുതേണ്ട. സംഗതി സത്യമാണ്. മഴയത്തു വീണു കിട്ടിയ നല്ല ഫ്രെഷ് മീനുകളുടെ ഫൊട്ടോ സഹിതമാണ് ടാംപികോയിലെ ഉദ്യോഗസ്ഥർ വാർത്ത പുറത്തു വിട്ടത്.
മെക്സിക്കോയെ മൊത്തം ഞെട്ടിച്ച പ്രതിഭാസത്തിൽ പക്ഷേ ശാസ്ത്രജ്ഞർക്ക് അമ്പരപ്പ് ഒട്ടുമില്ല. വാട്ടർ സ്പൗട്ട് എന്ന പേരിലുള്ള ടൊർണാഡോകളാണ് കടലിൽ നിന്ന് ഇവയെ വാരിയെടുത്തത്. പിന്നീട് കാറ്റ് കരയിലെത്തുമ്പോൾ ഇവ താഴേക്ക് പതിക്കുന്നു.ഇതാണ് മീൻ മഴയുടെ രഹസ്യമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇന്ത്യടക്കമുള്ള നിരവധി രാജ്യങ്ങളിൽ മുൻപ് മീൻ മഴ പെയ്തിട്ടുണ്ട്.