E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday December 15 2019 12:08 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പച്ചക്കറി ലിസ്റ്റിനൊപ്പം പ്രശസ്തരായ ടെക്കി ദമ്പതികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

vegitable-list-couples
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വീട്ടിലേക്കു വാങ്ങാനുള്ള പച്ചക്കറിയുടെ ലിസ്റ്റെഴുതി ഭർത്താവിനു കൊടുക്കുമ്പോൾ ഒരിക്കലും ആ ഭാര്യ വിചാരിച്ചിരുന്നില്ല തന്റെ പച്ചക്കറി ലിസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാവുമെന്ന്. പൂനെ സ്വദേശികളായ ടെക്കി ദമ്പതികളാണ് ഈ വാർത്തയിലെ കേന്ദ്രകഥാപാത്രങ്ങൾ. ഗൗരവ്– ഇറ ഗോൾവാക്കർ ദമ്പതികളാണ് പച്ചക്കറി ലിസ്റ്റിനൊപ്പം പ്രശസ്തരായത്. ഇതാണ് എന്റെ ഭർത്താവിനു നൽകിയ ടാസ്ക്ക് എന്നു പറഞ്ഞുകൊണ്ടാണ് നീണ്ട ഒരു പച്ചക്കറി ലിസ്റ്റിന്റെ ചിത്രം ഇറ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തത്.

പട്ടികയുടെ നീളം കാരണമാണ് ഈ പച്ചക്കറി ലിസ്റ്റ് വൈറലായത് എന്നു ധരിച്ചെങ്കിൽ നിങ്ങൾക്കു തെറ്റി. വീട്ടിലേക്കു വേണ്ട പച്ചക്കറികളുടെ പേരിനൊപ്പം അവയുടെ വലുപ്പം എത്രയാവണമെന്നും എന്തൊക്കെ പ്രത്യേകതകൾ ഉണ്ടായിരിക്കണമെന്നുമൊക്കെയുള്ള സചിത്രവിവരണം കൂടി ആ പച്ചക്കറി ലിസ്റ്റിൽ ഉണ്ടായിരുന്നു. ഇരുവരുടെയും ജോലിത്തിരക്കുകൾകാരണം ഒരുമിച്ചു പോയി പച്ചക്കറി വാങ്ങാൻ സാധിക്കാത്ത സന്ദർഭങ്ങളിൽ വേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഭർത്താവിന് കൈമാറാറുണ്ടെന്നും മിക്കവാറും താൻ ഉദ്ദേശിച്ചതുപോലെയുള്ള സാധനങ്ങളാവില്ല ഭർത്താവ് വാങ്ങിക്കൊണ്ടു വരികയെന്നും ഭാര്യ പറയുന്നു. അതുകൊണ്ടാണ് കാര്യങ്ങൾ ഭർത്താവിന് പെട്ടന്നു മനസ്സിലാകുന്ന തരത്തിൽ അങ്ങനെയൊരു ലിസ്റ്റ് ഉണ്ടാക്കിയതെന്നായിരുന്നു ഭാര്യയുടെ വിശദീകരണം.

ഇക്കാര്യത്തെക്കുറിച്ച് ഭർത്താവിനും ചിലതു പറയാനുണ്ട്. കൂടുതൽ കാലം ഹോസ്റ്റലിൽ കഴിഞ്ഞിരുന്നതിനാൽ വീട്ടിലേക്കുവേണ്ട സാധനങ്ങളൊന്നും നോക്കിവാങ്ങാൻ തനിക്കത്ര മിടുക്കില്ലെന്നും ഇലക്കറികളൊക്കെ തിരിച്ചറിയാൻ അൽപ്പം ബുദ്ധിമുട്ടുണ്ടെന്നും ഇതുമനസ്സിലാക്കിയാണ് ഭാര്യ വളരെ വിശദമായ ലിസ്റ്റുണ്ടാക്കി തന്നെ ഏൽപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ജോലിയുമായി ബന്ധപ്പെട്ട് ഇറ യുഎസിൽ പോയപ്പോൾ പോലും വീട്ടിലേക്ക് വേണ്ട പച്ചക്കറികൾ എത്തിക്കേണ്ട ഏർപ്പാടുകളൊക്കെ ചെയ്തിരുന്നുവെന്നും അദ്ദേഹം ഓർക്കുന്നു.

തങ്ങളുടെ പച്ചക്കറിലിസ്റ്റ് വൈറലായതിൽ സന്തോഷമുണ്ടെന്നും ഇതിനെപ്പറ്റി ട്രോളുകളും മോശം കമന്റുകളും ഉണ്ടാവത്തതാണ് ഏറെ സന്തോഷിപ്പിക്കുന്നതെന്നും ദമ്പതികൾ പറയുന്നു.

കൂടുതൽ വാർത്തകൾക്ക്