E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

‘പരിശ്രമം ചെയ്തീടുകിലെന്തിനേയും...’ ലെക്സിയുടെ ചിത്രങ്ങൾ കണ്ടാൽ അറിയാതെ പറയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

laksy-overweight
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിവാഹസാരിയും ഗൗണുമൊക്കെ നമ്മൾ സൂക്ഷിച്ചുവയ്ക്കുന്നത് അതിനു ശേഷം ജീവിതത്തിൽ സംഭവിച്ച നല്ല കാര്യങ്ങളുടെ ഓർമപുതുക്കലായാണ്. എന്നാൽ ലെക്സി എന്ന അമേരിക്കക്കാരി വിവാഹദിനത്തിൽ ധരിച്ച ഇന്നർവെയർ വീണ്ടുമിട്ട് പോസ്റ്റ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയില്‍ ഇപ്പോൾ വൈറലാണ്. വിവാഹദിനത്തിൽ 219 കിലോഗ്രാം ഭാരമുണ്ടായിരുന്ന ലെക്സി ഒരു വർഷം മുമ്പാരംഭിച്ച വർക്കൗട്ടിലൂടെ കുറച്ചത് 136 കിലോഗ്രാം ഭാരമാണ്. വളരെയധികം വണ്ണം കൂടുതലുള്ള അടിവസ്ത്രത്തിനുള്ളിൽ ഒരു കൗമാരക്കാരിയെപ്പോലെ ചിരിച്ചുനിൽക്കുന്ന ലെക്സിയുടെ കഥയും രസാവഹമാണ്.

2015 ഒക്ടോബർ 3നായിരുന്നു ലെക്സിയും ഡാനി റീഡുമായുള്ള വിവാഹം. പൊണ്ണത്തടി കുറയ്ക്കണമെന്നു മുമ്പ് പലവട്ടം ലെക്സി തീരുമാനിച്ചിരുന്നെങ്കിലും പതിവായി വർക്ക് ഔട്ട് ചെയ്യാനോ വണ്ണം കുറയ്ക്കാനോ വിവാഹത്തിനു മുമ്പായില്ല. അവസാനം വിവാഹവേദിയിലെത്തിയ ലെക്സിയെ കണ്ട് ബന്ധുക്കളും സുഹൃത്തുക്കളും പകച്ചുപോയി. ഈ പൊണ്ണത്തടിച്ചിയെയാണോ മകൻ വിവാഹം ചെയ്യുന്നത് എന്നു ഡാനി റീഡിന്റെ രക്ഷിതാക്കൾ പോലും ചിന്തിച്ചു. ലെക്സിയുടെ അത്രയും ഇല്ലെങ്കിലും ഡാനിക്കും വണ്ണം അത്ര കുറവായിരുന്നില്ല.

വിവാഹത്തിനുള്ള ഗൗൺ തുന്നാനും പാകത്തിനുള്ള അടിവസ്ത്രങ്ങൾ സംഘടിപ്പിക്കാനും അന്നു ലെക്സി കുറച്ചൊന്നുമല്ല ഓടിയത്. അതുകൊണ്ട് വിവാഹശേഷം പ്ലസ് സൈസ് വധുക്കൾക്കായി വിവാഹവസ്ത്രവും അനുബന്ധ വസ്ത്രങ്ങളും വിൽക്കുന്ന ഷോപ് തുടങ്ങാൻ പോലും ലെക്സി തീരുമാനിച്ചു. പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പത്തുവർഷത്തെ സൗഹൃദം വിവാഹത്തിലെത്തിയ സന്തോഷത്തിലായിരുന്നു ഡാനി റീഡ്. ഭാര്യയുടെ വലിയ ശരീരത്തെക്കാൾ അയാൾ ഇഷ്ടപ്പെട്ടത് അവളുടെ സ്നേഹം നിറഞ്ഞ് മനസ്സായിരുന്നു. വിവാഹശേഷവും ഇരുവരും ഭക്ഷണവും സന്തോഷവുമായി കൂടി.

2016ലെ പുതുവത്സരദിനമാണ് ഇവരുടെ ജീവിതം മാറ്റിമറിച്ചത്. രണ്ടുപേർക്കുമായി 346 കിലോഗ്രാം ഭാരമുണ്ടായിരുന്നു അന്ന്. പുതുവത്സര തീരുമാനമായി വണ്ണം കുറയ്ക്കാൻ രണ്ടുപേരും തീരുമാനിച്ചു. ഡയറ്റിങ്ങിനൊപ്പം വർക്ക് ഔട്ടും പതിവാക്കി. ഒരുവർഷം കൊണ്ടു രണ്ടുപേരും കൂടി കുറച്ചത് 175 കിലോഗ്രാം ഭാരമാണ്. കഴിഞ്ഞ ഒരു വർഷത്തെ പരിശ്രമങ്ങൾ ചിത്രങ്ങളാക്കി ലെക്സി തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.