E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday November 27 2020 05:05 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ആറു സെന്ററിൽ ആവോളം!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

six-cent-home
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ 6 സെന്റിൽ 2150 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചത്. ചെറിയ പ്ലോട്ടായതിനാൽ പരമാവധി പുറംകാഴ്ച ലഭിക്കുംവിധമാണ് വീടിന്റെ എലിവേഷൻ രൂപകൽപന ചെയ്തത്. സ്ലോപ് റൂഫിന്റെയും ഫ്ലാറ്റ് റൂഫിന്റെയും സങ്കലനമാണ് എലിവേഷൻ. മൂന്ന് ലെവലുകളിലായി ഇത് ക്രമീകരിച്ചിരിക്കുന്നു. ഒരു കപ്പലിന്റെ മുൻഭാഗം പോലെ വരുന്ന വൺസൈഡഡ് സ്ലോപ് റൂഫ് ശ്രദ്ധേയമാണ്. എലിവേഷനിൽ വൈറ്റ്, ഗ്രേ നിറങ്ങളാണ് വീടിനു നൽകിയത്. ഇതിനു കോൺട്രാസ്റ്റ് നൽകുന്നതിനായി ഗ്രാനൈറ്റ് ക്ലാഡിങ്ങും പതിപ്പിച്ചിട്ടുണ്ട്.

അനാവശ്യ ഭിത്തികൾ ഒഴിവാക്കിയത് അകത്തളങ്ങൾക്ക് പരമാവധി വിശാലത തോന്നിക്കാൻ സഹായകരമായി. മനസ്സിൽ ഊർജം നിറയ്ക്കുന്ന വാം ടോൺ ഇന്റീരിയറാണ് നൽകിയത്. പ്ലൈ, വെനീർ ഫിനിഷിൽ ഫോൾസ് സീലിംഗ് ചെയ്തു ഇൻഡയറക്ട് ലൈറ്റിങ് ചെയ്തത് ഇന്റീരിയറിൽ മായാജാലം തീർക്കുന്നു.

വീട്ടിൽ ഉടനീളം വെനീർ, മറൈൻ പ്ലൈ എന്നിവയുടെ ഉപയോഗം കാണാം. തടിയുടെ ലുക്& ഫീൽ ലഭിക്കുന്നതിൽ ഇത് സഹായകരമാകുന്നു. വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിൽ നൽകിയത്. വെനീർ+ പ്ലൈവുഡ് ഫിനിഷിൽ തീർത്തവയാണ് ഫർണിച്ചറുകൾ. പ്രകാശത്തെ സ്വാഗതം ചെയുന്ന ഡബിൾ ലേയേർഡ് ബ്ലൈൻഡുകളാണ് ജനാലകൾക്ക് നൽകിയത്.

small-plot-house-nilambur-pooja.jpg.image.784.410

ലിവിങ്- ഡൈനിങ് ഓപ്പൺ ശൈലിയിൽ ഒരുക്കിയത് അകത്തളങ്ങൾക്ക് വിശാലത നൽകുന്നു. ഇന്റീരിയർ തീമിനോട് ചേരുന്ന ക്രീം കളർ സോഫ യൂണിറ്റാണ് ഫോർമൽ ലിവിങ്ങിൽ നൽകിയത്. എട്ടു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ  ലളിതമായ ഊണുമേശ. ഊണുമേശയുടെ വശത്തെ ഭിത്തിയിൽ വെനീർ ഫിനിഷിൽ പാനലിങ് ചെയ്തു ക്യൂരിയോ സ്‌പേസ് ഒരുക്കി ഇല്യുമിനേറ്റ് ചെയ്തത് ചാരുത പകരുന്നു.

അകത്തളത്തിലെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന് വെനീർ+ പ്ലൈ ഉപയോഗിച്ച് പാനലിങ് ചെയ്ത വാഷ് ഏരിയയാണ്. ഇതിനു മുകളിൽ എൽഇഡി സ്ട്രിപ്പുകൾ ഉപയോഗിച്ച് സ്റ്റാർ ലൈറ്റിങ് ചെയ്തത് മനോഹാരിത വർധിപ്പിക്കുന്നു.

small-plot-house-nilambur-master-bed.jpg.image.784.410

അധികം ലാൻഡിങ് സ്‌പേസ് അപഹരിക്കാതെ ഒതുക്കമുള്ള ഗോവണി. സ്റ്റീലും, ടഫൻഡ് ഗ്ലാസും ഉപയോഗിച്ചാണ് കൈവരികൾ. ഗോവണിയുടെ താഴെ ടിവി യൂണിറ്റ് നൽകി. ഫാമിലി ലിവിങ്ങിൽ ഒരു ചെറിയ സോഫ നൽകി. ഫാമിലി ലിവിങ്ങിന്റെ പിറകിലായി ഒരു ബേ വിൻഡോ നൽകിയിട്ടുണ്ട്. ഇതിനു സമീപം പൂജ സ്‌പേസ്. ഒരു അലമാര പോലെ അടയ്ക്കുകയും തുറക്കുകയും ചെയ്യാവുന്ന പൂജാ സ്‌പേസാണ് ഇവിടെ ഒരുക്കിയത്.

താഴെ ഒന്നും മുകളിൽ രണ്ടും കിടപ്പുമുറികളാണ് വീട്ടിൽ. തേക്ക് കൊണ്ടാണ് കട്ടിലുകൾ മെനഞ്ഞത്. അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് ഏരിയ, വാഡ്രോബ് എന്നിവ കിടപ്പുമുറികളിൽ നൽകിയിരിക്കുന്നു. മകന്റെ കിടപ്പുമുറി ബ്ലാക്, വൈറ്റ് തീമിലാണ് ഒരുക്കിയത്. 

മിനിമൽ ശൈലിയിൽ അടുക്കള. ഐവറി ടൈലാണ് കൗണ്ടറിൽ നൽകിയിരിക്കുന്നത്. ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ നൽകിയിട്ടുണ്ട്.    

small-plot-house-nilambur-livins-space.jpg.image.784.410

കാർ പോർച്ചിനും സിറ്റൗട്ടിനുമിടയ്ക്ക് ചെറിയൊരു ഔട്ടർ കോർട്യാർഡ് നൽകിയിട്ടുണ്ട്. ഇതിലൂടെ അകത്തളത്തിലേക്ക് കാറ്റും വെളിച്ചവും സമൃദ്ധമായി ഒഴുകിയെത്തുന്നു. ചെറിയ മുറ്റം ഇന്റർലോക്ക് പാകി ഉറപ്പിച്ചു. 

small-plot-house-nilambur-living.jpg.image.784.410

വീടിന്റെ കളർ തീമിനോട് ചേരുന്ന വിധത്തിൽ ചുറ്റുമതിൽ പണിതു. ചുരുക്കത്തിൽ ആറു സെന്റ് സ്ഥലത്തു പരമാവധി സ്ഥലഉപയുക്തയും സൗകര്യങ്ങളും നൽകിയാണ് ഈ വീട് നിർമിച്ചിരിക്കുന്നത്.

small-plot-house-nilambur-familiy.jpg.image.784.410

ചിത്രങ്ങൾ - അജീബ് കൊമാച്ചി

Project Facts

Location- Nilambur, Malappuram

Area- 2150 SFT

Plot- 6 cent

Client- Vinod

Design- Abdullakutty

Kaleid Architects, Manjeri

email- kaleidarchitects@gmail.com

Mob- 9995294853

Completion year- 2016