E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

തടങ്കലിൽ കഴിച്ചിരുന്നത് കുപ്സ്, കറിയായി ചിക്കനും മുട്ടയും പച്ചക്കറികളും!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

tom-uzhunal
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

557 ദിവസം നീണ്ടുനിന്ന തടങ്കലിൽ ഭീകരർ ഫാ. ടോം ഉഴുന്നാലിലിന് നൽകിയത് കുപ്സ് എന്ന ഭക്ഷണം. വനിതയ്ക്കു നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിലാണ് അച്ചൻ തടവിലെ ഭക്ഷണത്തെക്കുറിച്ചു പറയുന്നത്.  നമ്മുടെ നാട്ടിലെ ചപ്പാത്തിയേക്കാൾ വലിപ്പവും കനവും കൂടിയ ഒരു തരം ആഹാരമാണ് കുപ്സ്. തടവിൽ സമയം കളയാൻ പ്രയോഗിച്ചിരുന്ന മാർഗങ്ങളും അച്ചൻ ‘വനിത’യ്ക്കായി ഫാ. ഏബ്രഹാം കവളക്കാട്ടിന് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുന്നുണ്ട്. അച്ചന്റെ വാക്കുകളിലേക്ക്..

tom-uzhunal2

ഒരാൾക്ക് സദാസമയവും പ്രാർഥിച്ചു കൊണ്ട് ഇരിക്കാൻ കഴിയില്ല. ഞാൻ ഒരു ഇലക്ട്രോണിക്സ് ടെക്നീഷ്യനാണ്. കുട്ടികളെ പഠിപ്പിച്ചിരുന്ന വിഷയവും അതാണ്. അതുകൊണ്ടുതന്നെ ഇടയ്ക്ക് സർക്യൂട്ടുകളെക്കുറിച്ചുള്ള ചിന്തകൾ കടന്നു വരും. ഓർമയ്ക്ക് തകരാർ ഉണ്ടായില്ലെന്ന് സ്വയം ബോധ്യപ്പെടുത്താൻ ഞാൻ അതേക്കുറിച്ചൊക്കെ ഇടയ്ക്കിടെ ചിന്തിച്ചു തുടങ്ങി. ചില സെല്യൂഷനുകളും ചില ഡിൈസനുകളും മനസിൽ രൂപപ്പെടുത്തി. അത് എനിക്ക് വലിയ ഉർജം പകരുന്നതാണ്. പിന്നെ എന്റെ വയസുമായി ബന്ധപ്പെട്ട ചില രസകരമായ കണക്കുകൂട്ടലകുൾ നടത്തി. ഒരാൾ നൂറു വർഷം ജീവിച്ചിരുന്നാൽ എത്ര സെക്കൻഡുകളാകും ജീവനോടെ ഉണ്ടാവുക എന്നും, 59 വയസായ ഞാൻ എത്ര സെക്കൻഡ് ഇതുവരെ ജീവിച്ചു എന്നതു പോലുള്ള ചില്ലറ കുസൃതികൾ.

tomuzhunal3

മനസിൽ യാതൊരു വിധത്തിലുള്ള ടെൻഷനും ഉണ്ടായിരുന്നില്ല. അത് തെളിനീര് പോലെ ശുദ്ധമായിരുന്നു. അതുകൊണ്ടുതന്നെ വിഡിയോ ചിത്രീരിക്കുമ്പോൾ അവർ പറഞ്ഞു, ‘അങ്ങ് ഒന്നു കരഞ്ഞിരുന്നെങ്കിൽ വിഡിയോ കുറച്ചു കൂടെ നന്നാകുമായിരുന്നു’ എന്ന്. വിഡിയോയിൽ പ്രസിഡന്റ് എന്നും പോപ്പ് എന്നുമൊക്കെ വേണമെന്നായിരുന്നു അവരുടെ ഒരു നിർബന്ധം. അവർ പറഞ്ഞതു കേട്ടു പറഞ്ഞതിനാൽ ഞാൻ അവരുടെ മുന്നിലൊക്കെ ബഹുമാനപദങ്ങൾ പ്രയോഗിക്കാൻ മറന്നു പോയി. മരുന്ന് തീരുന്നതു വച്ചായിരുന്നു ദിവസങ്ങൾ കണക്കു കൂട്ടിയിരുന്നത്. ഒരു സ്ട്രിപ് പൊട്ടിക്കുന്ന ആദ്യ ദിവസം ഞായറാഴ്ച എന്നാണ് കണക്കുകൂട്ടി തുടങ്ങുക. അതുകൊണ്ടുതന്നെ ജന്മദിനമൊക്കെ യഥാർത്ഥ ദിവസം തന്നെയാണോ ആഘോഷിച്ചത് എന്ന് അറിയില്ല. – അച്ചൻ പറയുന്നു. നിങ്ങളുടെ രാജ്യം നിങ്ങളെ രക്ഷിക്കുമോ, പോപ് സഹായിക്കുമോ, ബിഷപ് നിങ്ങളുടെ രക്ഷയ്ക്കെത്തുമോ? ഫാദർ ടോം ഉഴുന്നാലിനോട് ഭീകരർ ചോദിച്ചത്