E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday December 06 2019 01:51 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മൂന്നരമണിക്കൂറിൽ 1000 പേരുകൾ, കാലിഗ്രാഫിയിൽ എസ്.ഐയ്ക്ക് റെക്കോർഡ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാലിഗ്രാഫിയില്‍ പുതിയ റെക്കോര്‍ഡുമായി ഡല്‍ഹി മലയാളിയായ പൊലീസ് ഉദ്യോഗസ്ഥന്‍. മൂന്നര മണിക്കൂറില്‍ ആയിരം പേരുകളെഴുതിയാണ് എസ്.ഐ പി.പി ശ്യാമളന്‍ റെക്കോര്‍ഡ് കുറിച്ചത്. 

മനോഹരമായ കൈയ്യക്ഷരവും വേഗവും ഒത്തുചേര്‍ന്നപ്പോള്‍ ലോകത്തിന്‍റെ അംഗീകാരം. രോഹിണി സെക്ടര്‍ 26ലെ ഗുരുദേവ ക്ഷേത്രത്തിലാണ് ഗുരുദേവ ഭക്തനായ ശ്യാമളന്‍ മൂന്നു മണിക്കൂര്‍ 32 മിനിട്ടുകൊണ്ടാണ് ആയിരം പേരുകള്‍ കാലിഗ്രാഫി മാതൃ­കയില്‍ എഴുതിയത്. 

രാവിലെ പതിനൊന്നു മുതല്‍ വൈകിട്ട് നാലു വരെയുള്ള സമയമാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഒന്നരമണിക്കൂര്‍ മുന്പ് തന്നെ ഉദ്യമം പൂര്‍ത്തിയാക്കി. കാലിഗ്രാഫിയുമായി ബന്ധപ്പെട്ട് ഇത് നാലാമത്തെ ലോക റിക്കോര്‍ഡാണ് ശ്യാമളന്‍റെ പേരിലാകുന്നത്. 

ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ 231 രോഗികളുടെ പേരെഴുതിയും ഒരു മണിക്കൂറില്‍ 261 ആശംസാകാര്‍ഡുകളെഴുതിയും ശ്യാമളന്‍ നേരത്തെ റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയിരുന്നു. അക്ഷരങ്ങളുടെ പ്രത്യേകരീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രങ്ങളാക്കി മാറ്റുന്ന കലയാണ് കാലിഗ്രാഫി. ഇന്ത്യയില്‍ ഏറ്റവും അറിയപ്പെടുന്ന കാലിഗ്രാഫി വിദഗ്ദനാണ് എറണാകുളം സ്വദേശിയായ ശ്യാമളന്‍. 1982 ല്‍ ഡല്‍ഹി പൊലീസില്‍ ചേര്‍ന്ന ശ്യാമളന്‍ കമ്യൂണിക്കേഷന്‍ വിങ്ങിലാണ് സേവനം ചെയ്യുന്നത്.