E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അനാഥമായിക്കിടന്ന വീട്ടിൽ ഫൊട്ടോഗ്രാഫർ കണ്ട ഞെട്ടിപ്പിക്കുന്ന കാഴ്ച

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

photographer-home
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സാഹസീകതയോടും ഫൊട്ടോഗ്രഫിയോടും പ്രണയമുള്ളവർ ഈ കഥ വായിക്കാതെ പോകരുത്. ദുരൂഹമായ കാര്യങ്ങൾ അന്വേഷിച്ചു പോയി ഒടുവിൽ സ്വന്തം ജീവിതം തന്നെ മാറിമറിഞ്ഞ കഥ പങ്കുവെയ്ക്കുന്നത് ഒരു വനിതാ ഫൊട്ടോഗ്രാഫറാണ്. അനാഥമായിക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതും അവിടെ നിന്നും അതിസുന്ദരങ്ങളായ ചിത്രങ്ങൾ പകർത്തുന്നതുമായിരുന്നു ലെസ്‌ലി ഡേവിഡ് എന്ന കനേഡിയൻ ഫൊട്ടോഗ്രാഫറുടെ പാഷൻ. അങ്ങനെയൊരു യാത്ര അവരെ കൊണ്ടെത്തിച്ചത് യാദൃശ്ചികമായ ചില അനുഭവങ്ങളിലേക്കു കൂടിയാണ്.

മേൽക്കൂരകളിളകി ആകെ കാടുപിടിച്ചു കിടക്കുന്ന വീട്ടിലേക്ക് കാലുകുത്തുമ്പോൾ അവിടെ ജീവന്റെ ഒരു കണിക ഉണ്ടെന്നു പോലും ആ ഫൊട്ടോഗ്രാഫർ ചിന്തിച്ചിരുന്നില്ല.  പക്ഷേ ആ ആളൊഴിഞ്ഞ വീട്ടിൽ ഫൊട്ടോഗ്രാഫറെ സ്വാഗതം ചെയ്ത ആളെ കണ്ട് അവർ ഞെട്ടി. അതൊരു വൃദ്ധനായിരുന്നു. ലോറൻസ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അനുവാദം ചോദിക്കാതെ അതിക്രമിച്ചു കടന്ന എന്നെ ലെസ്‌ലിയെ അദ്ദേഹം ആട്ടിപ്പുറത്താക്കിയില്ല എന്നുമാത്രമല്ല വളരെ മാന്യമായിട്ടായിരുന്നു പെരുമാറിയതും. അദ്ദേഹവുമായി കൂടുതൽ സംസാരിച്ചപ്പോൾ നന്മയുള്ള മനുഷ്യനാണെന്നു മനസ്സിലാവുകയും അവസരം കിട്ടിയപ്പോഴൊക്കെ വീണ്ടും വീണ്ടും അദ്ദേഹത്തെ കാണാൻ ആ വീട്ടിൽ ചെല്ലുകയും ചെയ്തു.

friends.jpg.image.784.410 (1)

ലോറൻസിന് ഇഷ്ടപ്പെട്ട ആഹാരപദാർഥങ്ങളുമായി ലസ്‌ലി ഇടയ്ക്കൊക്കെ അദ്ദേഹത്തിനെ കാണാൻ ചെല്ലും മണിക്കൂറുകളോളം അവർ സംസാരിച്ചിരിക്കും. തന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകളെപ്പറ്റിയൊക്കെ ലോറൻസ് തുറന്നു സംസാരിക്കും. ആ അവസരത്തിലൊക്കെ അദ്ദേഹത്തിന്റെ പൊട്ടിപ്പൊളിഞ്ഞ വീടിന്റെ മിനുക്കു പണിയിലായിരിക്കും ലെ‌സ്‌ലി.

പക്ഷാഘാതത്തെത്തുടർന്നാണ് ലോറൻസിന്റെ ആരോഗ്യം നശിച്ചതെന്നു മനസ്സിലാക്കിയ ലെസ്‌ലി അദ്ദേഹത്തിന്റെ ചികിത്സയ്ക്കായുളള വഴികൾ തേടി. തന്റെ വീടിന്റെ ശോചനീയാവസ്ഥ ലോറൻസിനെ അസ്വസ്ഥനാക്കുന്നുവെന്നു മനസ്സിലാക്കിയ ലസ്‌ലി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെ വീടിന്റെ നവീകരണം ആരംഭിച്ചു. അങ്ങനെ ആ മനുഷ്യന്റെ  സങ്കടം നിറഞ്ഞ ജീവിതത്തിൽ സന്തോഷം നിറഞ്ഞു.

വീടിന്റെ നവീകരണ ശേഷവും ലോറൻസും ലെസ്‌ലിയും പരസ്പരം കണ്ടും മിണ്ടിയും കാലം കടന്നുപോയി. പ്രായാധിക്യം ലോറൻസിനെ അലട്ടിയപ്പോൾ അദ്ദേഹത്തിന്റെ സമ്മതത്തോടെ ലോറൻസിനെ ഒരു റിട്ടയർമെന്റ് ഹോമിലാക്കി. പുതിയ അന്തരീക്ഷവുമായി ലോറൻസ് വളരെവേഗം പൊരുത്തപ്പെട്ടു. ലോറൻസിന്റെ ആരോഗ്യകാര്യങ്ങളും ഭക്ഷണകാര്യവുമൊക്കെ അവിടുത്തെ ജോലിക്കാർ വൃത്തിയായി നോക്കുന്നുണ്ട്. എങ്കിലും ഇടയ്ക്കിടെ ലോറൻസിനിഷ്ടപ്പെട്ട വിഭവങ്ങളുമായി ലെസ്‌ലിയെത്തും. 

ആരുമറിയാതെ അനാഥമായ വീട്ടിൽക്കിടന്നു മരിച്ചുപോകേണ്ടിയിരുന്ന ഒരു വൃദ്ധന്റെ ജീവിതത്തിൽ സന്തോഷം നിറച്ച ഫൊട്ടോഗ്രാഫറുടെ കഥ സമൂഹമാധ്യമങ്ങളിലൂടെയാണ് ലോകമറിഞ്ഞത്. ലെസ്‌ലി തന്നെയാണ് ലോറൻസിന്റെ ചിത്രം സഹിതം ഈ കഥ പങ്കുവെച്ചത്. ഇതുവായിച്ച് ആരുടെയെങ്കിലും ഹൃദയത്തിൽ നന്മയുടെ ഒരു കണികയെങ്കിലും അവശേഷിപ്പിക്കാനായെങ്കിൽ അത്രയുമായി എന്ന കുറിപ്പോടെയാണ് അസാധാരണ സൗഹൃദത്തിന്റെ കഥ പങ്കുവെച്ചത്.