E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday December 15 2019 10:26 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഫെറാറി കാറുകളുടെ മികച്ച ടെക്നിഷ്യൻ: വിജയക്കൊടി പാറിക്കാന്‍ മലയാളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫെറാറി കാറുകളുടെ മികച്ച ടെക്നിഷ്യനെ കണ്ടെത്താന്‍ ലോകമൊട്ടുക്കും നടത്തുന്ന ചാംപ്യന്‍ഷിപ്പില്‍ വീണ്ടും വിജയക്കൊടി പാറിക്കാന്‍ മലയാളി യുവാവ്. 2015ല്‍ മികച്ച ടെക്നിഷ്യനുള്ള ഫെരാരി ട്രോഫി നേടിയ തൃശൂര്‍ പാമ്പൂര്‍ സ്വദേശിയായ ജസ്റ്റിന്‍ അഗസ്റ്റിനാണ് വീണ്ടും ഫൈനല്‍ റൗണ്ടിലേക്ക് വിളിതേടി കാത്തിരിക്കുന്നത്. 

ഫെറാറി കമ്പനിയുടെ ടെക്നിഷ്യന്‍മാര്‍ക്കായി നടത്തുന്ന ലോകമല്‍സരം. അഞ്ചു തിയറി, അഞ്ചു പ്രാക്ടിക്കല്‍ , രണ്ടു ഡ്രൈവിങ്. ഇങ്ങനെ പന്ത്രണ്ടു വിഭാഗങ്ങളില്‍ വിജയിച്ചു കയറണം. 2015ല്‍ ഈ കടമ്പകളെല്ലാം കടന്ന് തൃശൂര്‍ പാമ്പൂര്‍ സ്വദേശി ജസ്റ്റിന്‍ അഗസ്റ്റിന്‍ വിജയക്കൊടി പാറിച്ചു. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ്. അന്ന്, ഇറ്റലിയിലായിരുന്നു മല്‍സരം. 2016ലും ജസ്റ്റിന് ഫൈനല്‍ റൗണ്ടിലേക്ക് വിളിയെത്തി. അമേരിക്കയിലായിരുന്നു മല്‍സരം. പക്ഷേ, ചില സാങ്കേതിക നൂലാമാലകളില്‍ കുടുങ്ങി വീസ നിഷേധിക്കപ്പെട്ടു. ഇക്കുറിയും അനുകൂലമാണ് കാര്യങ്ങള്‍. സെമിഫൈനല്‍ വരെയുള്ള റൗണ്ടുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ജസ്റ്റിന്‍. 

ദുബൈയിലെ ഫെറാറി ഡിസ്ട്രിബ്യൂട്ടറായ അല്‍ടയര്‍ മോട്ടോഴ്സിന്റെ ടെക്നിക്കല്‍ അഡ്വൈസറാണ്. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി ഇതേകമ്പനിയില്‍ ജോലി ചെയ്യുന്നു. ഐ.ടി.ഐ. ബിരുദം മാത്രമായി ദുബൈയില്‍ എത്തിയ ജസ്റ്റിന്‍ കഴിവു തെളിയിച്ചതോടെ കമ്പനിതന്നെ വലിയൊരു തുക ചെലവഴിച്ച് പരിശീലനം നല്‍കുകയായിരുന്നു.