കളമശേരി ∙ ഓട്ടത്തിനിടയിൽ സ്കൂട്ടറിന്റെ മുൻവശത്തെ ലൈറ്റ് ബോക്സിനിടയിൽ നിന്നു പാമ്പ് പുറത്തിറങ്ങി. യാത്രക്കാരന്റെ കൈകളിലേക്ക് ഇഴഞ്ഞുകയറിയപ്പോൾ ഭയന്നു കൈകുടഞ്ഞതോടെ വീണ്ടും പാമ്പ് സ്കൂട്ടറിന്റെ ലൈറ്റ് ബോക്സിനിടയിലേക്കു തന്നെ കയറി. സ്കൂട്ടർ ഓടിച്ചിരുന്ന അങ്കമാലി അത്താണി സ്വദേശി ദിനിൽ ഉടൻ സ്കൂട്ടർ നിർത്തി ചാടിയിറങ്ങിയതിനാൽ കടിയേൽക്കാതെയും രക്ഷപ്പെട്ടു. വല്ലാർപാടം കണ്ടെയ്നർ റോഡിൽ ഇലഞ്ഞിക്കൽ അമ്പലത്തിനു സമീപമായിരുന്നു സംഭവം.
മറ്റു വാഹനങ്ങളിലെ യാത്രക്കാർ ഇറങ്ങി പാമ്പിനെ പുറത്തുചാടിച്ചു കൊന്നു. ഇന്നലെ രാവിലെയായിരുന്നു സംഭവം. അത്താണിയിലെ വീട്ടിൽ നിന്നു ഹൈക്കോടതിക്കു സമീപത്തുള്ള സ്ഥാപനത്തിലേക്കു ജോലിക്കായി പോകുകയായിരുന്നു ദിനിൽ.