E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

രണ്ടു യാത്രകളുടെ കഥ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

two-journeys
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രണ്ടു സഞ്ചാരപ്രിയർ. അകലെയുള്ള അറിയാത്ത ദേശങ്ങൾ കാണാനും കാണാക്കാഴ്ചകൾ ആസ്വദിക്കാനും ആഗ്രഹിക്കുന്നവർ. അവരുടെ യാത്രകൾ ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ശരീരം തളർന്നെങ്കിലും തളരാത്ത മനസ്സുള്ള രണ്ടുപേർ,  കൂട്ടുകാർ കൈപിടിക്കാ‍ൻ കൂടെയുള്ളപ്പോൾ ഏതു ദുർഘടമായ യാത്രയും അവർക്ക് സിംപിളാണ്! അൻഷാദിന്റെയും ഫാസിലിന്റെയും  യാത്രകള്‍.

മേഘങ്ങളെ തൊട്ട് 

കണ്ണൂരിന്റെ കിഴക്കൻമലനിരകളിലെ പാലക്കയം തട്ട് പ്രകൃതിയെ സ്നേഹിക്കുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. സമുദ്രനിരപ്പിൽനിന്ന് 3500 അടി ഉയരമുള്ള പാലക്കയം തട്ട് കാണുക എന്നത് അൻഷാദ് ഉദയഗിരി എന്ന യുവാവിന്റെ സ്വപ്നമായിരുന്നു. പക്ഷേ,  പേശികൾ ചുരുങ്ങുന്ന രോഗം ബാധിച്ച്  ആറുവയസ്സുമുതൽ അൻഷാദ് കിടപ്പിലാണ്.

അൻഷാദിന്റെ ആഗ്രഹം പൂർത്തിയാക്കാൻ സുഹൃത്തുകൾ കൂട്ടിനെത്തി. ഇംതിയാസ്, അൻസീർ, അസി, ഇല്യാസ് തുടങ്ങി ഒരുകൂട്ടം സ്നേഹിതരോടൊപ്പം ഒരു ജീപ്പിൽ അൻഷാദ് പാലക്കയം തട്ട് കാണാൻ പുറപ്പെട്ടു. ജീപ്പിന്റെ പിറകിലെ സീറ്റിൽ കിടന്നാണ് യാത്ര.

അടിവാരം വരെ പോകാം എന്നായിരുന്നു ആദ്യം മനസ്സിൽ കരുതിയത്. പക്ഷേ, അടിവാരത്തെ ടൂറിസം ജീവനക്കാർ അൻഷാദിന്റെ ആഗ്രഹം പൂർത്തിയാക്കാൻ കൂട്ടുനിന്നതോടെ മലയിൽ കയറാവുന്ന പരമാവധി ദൂരം വരെ ജീപ്പിൽ യാത്രചെയ്തു. ബാക്കി ദൂരം കൂട്ടുകാർ അൻഷാദിനെ ചുമന്നു മല കയറി. കോടമഞ്ഞും തണുപ്പും വന്നുതൊടുന്ന പാലക്കയം തട്ടിന്റെ മുകളിലെത്തിയപ്പോൾ അൻഷാദിന്റെ ഹൃദയം വെള്ളിമേഘം പോലെ പറക്കുകയായിരുന്നു. യാത്രികന്റെ മനസ്സ് അങ്ങനെയാണല്ലോ.

കണ്ണൂർ ഉദയഗിരി കല്ലംപറമ്പ് യൂസഫിന്റെയും സീനത്തിന്റെയും നാലുമക്കളിൽ ഇളയവനാണ് അൻഷാദ്. ആറു വയസ്സുവരെ ഓടിക്കളിച്ചതാണ്  അൻഷാദ്. പിന്നീട് രോഗ തളർത്തി. അഞ്ചാംക്ലാസു വരെ പഠിച്ച അൻഷാദിന് ഫൊട്ടോഗ്രഫിയിലും ഫോട്ടോ എഡിറ്റിങ്ങിലും ഡിസൈനിങ്ങിലുമൊക്കെയാണ് ഇഷ്ടം.

യാത്രകളാണ് അൻഷാദിന്റെ ജീവൻ. ആദ്യയാത്ര കുടുംബത്തോടൊപ്പം മുഴുപ്പിലങ്ങാട് ബീച്ചിലേക്കായിരുന്നു. വാനിൽ കിടന്നായിരുന്നു ആ യാത്ര. അടുത്തയാത്ര പയ്യാമ്പലം ബീച്ചിലേക്ക്. കയറ്റിറക്കങ്ങളില്ലാത്ത പ്രദേശമായതിനാൽ കടപ്പുറം കാണുക വലിയ ബുദ്ധിമുട്ടല്ല. എന്നാൽ പാലക്കയം തട്ട് യാത്ര കൂടുതൽ ദുഷ്കരമായിരുന്നു.ഒരു വെള്ളച്ചാട്ടം കാണണം എന്നതാണ് അൻഷാദിന്റെ അടുത്ത ആഗ്രഹം. മലകളും കയറ്റങ്ങളും അധികമില്ലാത്ത വെള്ളച്ചാട്ടം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് അൻഷാദ്.

കൂട്ടുകാരും അനിയൻമാരുമാണ് അൻഷാദിന്റെ യാത്രകളിൽ കൂട്ടുപോവുന്നത്. ‘കണ്ണൂർ വിശേഷം’ പോലുള്ള ഫെയ്സ്ബുക്ക് കൂട്ടായ്മകളിലെ സജീവ അംഗമാണ് അൻഷാദ്. ലോകം നിറയെ ഒരുപാട് സുഹൃത്തുക്കൾ. അറിയാത്ത ദേശങ്ങളും കാണാത്ത കാഴ്ചകളും അൻഷാദെന്ന യാത്രികനെ കാത്തിരിക്കുകയാണ്.

തിരകളെ തലോടി

ഉമ്മയോട് മാത്രം അനുവാദം വാങ്ങി മുഹമ്മദ് ഫാസിൽ ഒരു യാത്രപോയി. തിരൂരങ്ങാടി വെളിമുക്കിൽനിന്നു പരപ്പനങ്ങാടി കടപ്പുറത്തേക്ക്. വെറും പത്തുകിലോമീറ്റർ ദൂരം. കടലുകാണാനുള്ള യാത്രയ്ക്ക് എന്താണിത്ര പ്രത്യേകത എന്നു സംശയിക്കണ്ട, ഫാസിൽ പോയത് തന്റെ വീൽചെയറിലാണ്.

ചീറിപ്പായുന്ന വണ്ടികൾക്കിടയിലൂടെ ഫാസിൽ ഒറ്റയ്ക്കു നടത്തിയ യാത്ര. കടലുകണ്ട് തിരികെ വരുമ്പോൾ ഇലക്ട്രിക് വീൽചെയറിന്റെ ചാർജ് കുറഞ്ഞു. അടുത്തുള്ള ബന്ധുവീട്ടിൽ കയറി ബാറ്ററി ചാർജു ചെയ്ത് യാത്ര തുടർന്നു. വഴിയിൽ കൂട്ടായി മഴയെത്തി. ഫാസിലിന്റെ യാത്രാവിവരണം ഫെയ്സ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിലെ സഞ്ചാരപ്രിയർ ഏറ്റെടുത്തു. 

മുന്നിയൂർ എംഎച്ച്എസ്എസ് ഹൈസ്കൂളിൽ പത്താംക്ലാസ് വിദ്യാർഥി വി.പി. മുഹമ്മദ് ഫാസിൽ ഒൻപതുകൊല്ലമായി രോഗബാധിതനായിട്ട്. 

വെളിമുക്ക് കയ്യൂത്തിയാലിൽ അഷ്റഫിന്റെയും അഫ്സത്തിന്റെയും മകനാണ് ഫാസിൽ. പേശികളെ ബാധിക്കുന്ന രോഗത്തെ തുടർന്ന് ചലനശേഷി നഷ്ടപ്പെട്ടു. ഇൗയിടെ ബാറ്ററികൊണ്ടോടുന്ന വീൽചെയർ വാങ്ങിയതോടെ യാത്രകൾ ആയാസരഹിതമായി. ഇപ്പോൾ സ്കൂളിലേക്കുള്ള മൂന്നു കിലോമീറ്റർ ദൂരം പ്രധാന റോഡിലൂടെ വീൽചെയറിലാണ് ഫാസിൽ യാത്രചെയ്യുന്നത്. ഒറ്റയ്ക്കുള്ള യാത്രയിൽ ചീറിപ്പായുന്ന ബസുകളും വാഹനങ്ങളും പേടിപ്പെടുത്തുമെങ്കിലും വിട്ടുകൊടുക്കാൻ ഫാസിൽ തയാറല്ല

കോഴിക്കോട് കടപ്പുറത്തേക്കായിരുന്നു ഫാസിലിന്റെ ആദ്യ യാത്ര. പിന്നീട് സുഹൃത്തുക്കളോടൊപ്പം വയനാട് കാണാൻ പോയി. ഇപ്പോൾ യാത്രകളിൽ കൂട്ടായി മുബാറക് വാഴക്കാട്, റബീഹ് തുടങ്ങിയ സുഹൃത്തുക്കളുണ്ട്. അനിയൻമാരുമുണ്ട്. സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെടുന്ന ഒട്ടേറെ സുഹൃത്തുക്കളുമുണ്ട്.

പത്താംക്ലാസ് കഴിഞ്ഞാൽ പ്ലസ്ടു ഹ്യുമാനിറ്റീസിനു ചേരണമെന്നാണു ഫാസിലിന്റെ തീരുമാനം. മുന്നിൽ ഒരൊറ്റ ലക്ഷ്യം മാത്രം, സിവിൽ സർവീസ്. ആ ലക്ഷ്യത്തിലെത്തുക എന്നത് ഫാസിലിന്റെ മനക്കരുത്തിന് ഏറെ ലളിതവുമാണ്.