E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 05 2021 07:43 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഒരൊറ്റ കട്ട പോലും ഉപയോഗിക്കാതെ ഒരു രണ്ടു നില വീട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

fibre-home
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരൊറ്റ കട്ട പോലും ഉപയോഗിക്കാതെ വീടുവയ്ക്കാൻ കഴിയുമോ? കഴിയും എന്ന ഉത്തരത്തിന്റെ നേർസാക്ഷ്യമാണ് മലപ്പുറം മങ്കടയിലുള്ള ‘ഫോളിയേജ്’ എന്നു പേരുള്ള വീട്. 1700 ചതുരശ്രയടി വലുപ്പമുള്ള ഇരുനില വീടിനായി ഇഷ്ടികയോ വെട്ടുകല്ലോ സിമന്റ് കട്ടയോ ഒന്നും ഒരെണ്ണം പോലും ഉപയോഗിച്ചിട്ടില്ല!

ഇതിൽ തീരുന്നില്ല ഫോളിയേജിന്റെ വിശേഷങ്ങൾ. വീടിനെ താങ്ങിനിർത്തുന്ന ഇരുമ്പ് തൂണുകൾ ഉറപ്പിക്കാനല്ലാതെ ഒരിടത്തുപോലും കോൺക്രീറ്റ് ഉപയോഗിച്ചിട്ടില്ല. തികച്ച് ഒരു ചാക്ക് സിമന്റ് തന്നെ ഇതിനു വേണ്ടിവന്നില്ല. തടിയുടെ കാര്യവും അങ്ങനെതന്നെ. വാതിൽ, ജനൽ, കാബിനറ്റ് എന്നിവയൊന്നും തടികൊണ്ടല്ല. സ്റ്റെയർകെയ്സിന്റെ പടികളിലും സ്വീകരണമുറിയിലെ ഇൻബിൽറ്റ് ഇ രിപ്പിടത്തിലും മാത്രമാണ് തടിസാന്നിധ്യമുള്ളത്. അതും ട്രീറ്റ് ചെയ്ത റബർ തടി.

fibre-home2

ഭൂമിയെ ഉപദ്രവിക്കാതെ

നീരൊഴുക്ക് തടസ്സപ്പെടുത്താതെയും ഭൂമിയെ കഴിവതും അലോസരപ്പെടുത്താതെയും വീടു പ ണിയുന്നതാണ് ഡിസൈനറായ വാജിദ് റഹിമാന്റെ ശൈലി. സ്വന്തം വീടിന്റെ കാര്യത്തിലും വാജിദ് നയംമാറ്റിയില്ല. കുന്നിൻചെരുവിലെ ഭൂപ്രകൃതിക്ക് കാര്യമായ മാറ്റമൊന്നും വരുത്താതെ ഇരുമ്പ് തൂണുകൾക്കു മുകളിലായി വരുംവിധമാണ് വീടിന്റെ ഡിസൈൻ. ഇരുമ്പുതൂണുകളെ തമ്മിൽ ബന്ധിപ്പിച്ച് ജിഐ ബോക്സ് ഫ്രെയിം നൽകിയ ശേഷം അതിൽ ഫൈബർ സിമന്റ് ബോർഡ് ഉറപ്പിച്ചാണ് വീടിന്റെ തറയും ഭിത്തിയും മേൽക്കൂരയുമെല്ലാം നിർമിച്ചിട്ടുള്ളത്. സമാനരീതിയിൽ ഹുരുഡീസ് ഉപയോഗിച്ചുള്ള വീടുകൾ വാജിദ് മുമ്പ് നിർമിച്ചിട്ടുണ്ട്.

fibrehome3

തൂണിൻ മുകളിലൊരു വീട്

സാധാരണവീടുകളുടെ പോലെയുള്ള അടിത്തറയും ഭിത്തിയുമൊന്നും ഫോളിയേജിനില്ല. 12 ഇരുമ്പ് തൂണുകളിലായാണ് വീടിന്റെ നിൽപ്. 3 x 3 ഇഞ്ച് വലുപ്പമുള്ള മൈൽഡ് സ്റ്റീൽ സ്ക്വയർ ട്യൂബ് ആണ് തൂണായി ഉപയോഗിച്ചത്. രണ്ട് അടിയോളം താഴ്ചയിൽ കുഴിയെടുത്ത് പകുതിക്കുവച്ച് മുറിച്ച വലിയ ഇരുമ്പ് വീപ്പ അതിലേക്കിറക്കിവച്ച ശേഷം തൂൺ വച്ച് ചുറ്റും കോൺക്രീറ്റ് നിറച്ച് ഉറപ്പിക്കുന്നതാണ് വീടുനിർമാണത്തിന്റെ ആദ്യപടി. അഞ്ച് മീറ്ററോളം പൊക്കമുള്ളതാണ് ഓരോ തൂണും. ഈ തൂണുകളെ തമ്മിൽ ബന്ധിപ്പിച്ച് 2.5 x 5 ഇഞ്ച് വലുപ്പമുള്ള മൈൽഡ് സ്റ്റീൽ സി ചാനൽ കൊണ്ടുള്ള ബീമുകൾ നൽകുകയായിരുന്നു അടുത്തപടി. ഇത്തരം ബീമിൽ ജിഐ സ്ക്വയർപൈപ്പ് കൊണ്ടുള്ള ബോക്സ് സെക്‌ഷൻ ഫ്രെയിം വെൽഡ് ചെയ്ത് പിടിപ്പിച്ചാണ് തറ, ഭിത്തി, മേൽക്കൂര എന്നിവയുടെയെല്ലാം പ്ലാറ്റ്ഫോം തയാറാക്കിരിക്കുന്നത്.

ഭൂമിക്കും വീടിന്റെ തറയ്ക്കും തമ്മിൽ ഒന്നരയടിയോളം അകലമുണ്ട്. വീടിനായി ഭൂമി വെട്ടിനിരപ്പാക്കേണ്ടിവന്നില്ല. മാത്രമല്ല, ഇതുവഴി വെള്ളം സുഗമമായി ഒഴുകിപ്പോകുകയും ചെയ്യും.

fibrehome4

സർവം ഫൈബർ സിമന്റ് ബോർഡ്

18 എംഎം കനമുള്ള ഫൈബർ സിമന്റ് ബോർഡ് കൊണ്ടാണ് രണ്ട് നിലകളുടെയും തറയൊരുക്കിയിട്ടുള്ളത്. ജിഐ ഫ്രെയിമിൽ സിമന്റ് ബോർഡ് സ്ക്രൂ ചെയ്ത് ഉറപ്പിക്കുകയായിരുന്നു. ഇതിനു മുകളിൽ സിമന്റ് ഗ്രൗട്ട് ഒഴിച്ചശേഷം അതിൽ തറയോട് ഒട്ടിച്ചാണ് ഫ്ലോറിങ് ചെയ്തത്. കണ്ടാൽ സാധാരണവീടുകളുടേതു പോലെതന്നെ.

കട്ട കെട്ടുന്നതിനു പകരം എട്ട് എംഎം കനമുള്ള ഫൈബർ സിമന്റ് ബോർഡ് കൊണ്ടാണ് ചുവരുകളെല്ലാം നിർമിച്ചിരിക്കുന്നത്. ജിഐ ഫ്രെയിമിന് ഇരുവശത്തും രണ്ട് ബോർഡ് സാൻഡ്‌വിച്ച് രീതിയിൽ പിടിപ്പിക്കുകയായിരുന്നു. ഇതിനുള്ളിലൂടെയാണ് ഇലക്ട്രിക് കേബിളും പൈപ്പുമെല്ലാം കടന്നുപോകുന്നത്.

fibrehome5

സീലിങ്ങിലും എട്ട് എംഎം കനമുള്ള ഫൈബർ സിമന്റ് ബോർഡ് തന്നെയാണ് ഉപയോഗിച്ചത്. ഇതിനു മുകളിൽ പട്ടികപോലെ മെറ്റൽ ട്യൂബ് പിടിപ്പിച്ചശേഷം അതിൽ പഴയ ഓട് മേയുകയും ചെയ്തിട്ടുണ്ട്.

10 x 4, 8 x 4, 6 x 4 അടി അളവുകളിൽ ഷീറ്റ് രൂപത്തിലാണ് ഫൈബർ സിമന്റ് ബോർഡ് ലഭിക്കുക. അഞ്ച് എംഎം മുതൽ 18 എംഎം വരെ കനമുള്ള ഷീറ്റ് ലഭിക്കും. കനം അനുസരിച്ചാണ് വില. 10 എംഎം കനമുള്ള ഷീറ്റിന് സ്ക്വയർഫീറ്റിന് ഏകദേശം 35 രൂപ വിലവരും. നല്ല ഫിനിഷിങ്, ചിതൽപിടിക്കില്ല, വെള്ളംവീണാലും കേടാകില്ല, വിള്ളൽ വീഴില്ല തുടങ്ങിയ സവിശേഷതകളാണ് ഫൈബർ സിമന്റ് ബോർഡ് ഉപയോഗിക്കാനുള്ള കാരണം.

രണ്ടുനില; ആറ് തട്ടുകൾ

ഒൻപതര മീറ്റർ വീതിയും 32 മീറ്റർ നീളവുമുള്ള എട്ടേകാൽ സെന്റിലാണ് വീട്. വീതി കുറവായതിനാൽ പിന്നിലേക്ക് നീളുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ. ഈ ന്യൂനത മറികടക്കാനായി ഒരുനിലയിലെ മുറികൾതന്നെ പല പൊക്കത്തിൽ നൽകി. രണ്ടുനിലയെങ്കിലും ആറ് തട്ടുകളായാണ് മുറികളുടെ വിന്യാസം. സീറോ ലെവലിലാണ് പോർച്ച്. ലിവിങ് സ്പേസ് അടുത്ത ലെവലിൽ വരുന്നു. ഡൈനിങ്, അടുക്കള, കിടപ്പുമുറി എന്നിവയാണ് അടുത്ത നിരയിൽ. മാസ്റ്റർ ബെഡ്റൂമാണ് തേർഡ് െലവലിൽ വരുന്നത്. രണ്ടാംനിലയിലുള്ള വാജിദിന്റെ ഓഫിസ്, സ്റ്റുഡിയോ, വർക് സ്പേസ് എന്നിവ അടുത്ത മൂന്ന് തട്ടുകളിലായി ക്രമീകരിച്ചിരിക്കുന്നു. ഇവിടേക്കെത്താൻ വീടിനു വെളിയിൽക്കൂടി സ്റ്റീൽ സ്റ്റെയർകെയ്സ് നൽകിയിട്ടുണ്ട്.

fibrehome6

വെള്ളിത്തിളക്കവുമായി വാതിലുകൾ

അലുമിനിയം കൊണ്ടാണ് എല്ലാ വാതിലുകളുടെയും കട്ടിളയും ഫ്രെയിമുമെല്ലാം നിർമിച്ചിരിക്കുന്നത്. ജിഐ ഫ്രെയിമിലേക്ക് ഇവ സ്ക്രൂ ചെയ്ത് ഉറപ്പിക്കുകയായിരുന്നു. തടി ഒരിടത്തുപോലും ഉപയോഗിച്ചിട്ടില്ല. അലുമിനിയവും ഗ്ലാസുംകൊണ്ടുള്ളതാണ് ജനാലകളെല്ലാം. ഫർണിച്ചറിന്റെ കാര്യത്തിലും തടിയെത്തൊട്ടു കളിച്ചിട്ടില്ല. ട്രീറ്റ് ചെയ്ത റബർ തടികൊണ്ടാണ് ഊണുമേശ. ഫൈബർ സിമന്റ് ബോർഡ് കൊണ്ട് ഇൻ ബിൽറ്റ് രീതിയിൽ നിർമിച്ചവയാണ് രണ്ട് കിടപ്പുമുറികളിലെ കട്ടിലുകളും.

പേടി പഴങ്കഥയല്ലേ

കള്ളനെ പേടിയില്ലേ എന്ന ചോദ്യത്തിന് വാജിദിന്റെയും കുടുംബത്തിന്റെയും ഉത്തരമിങ്ങനെ: ‘‘വേണമെന്നു കരുതിയാൽ കള്ളന് എത്ര വലിയ ഭിത്തിയും തുരന്ന് കയറാം. അപ്പോൾപ്പിന്നെ അതിലൊന്നും ഒരു കാര്യവുമില്ല. അത്യാവശ്യം ഉറപ്പും ബലവുമൊക്കെ ഫൈബർ സിമന്റ് ബോർഡിനുണ്ട്. വീടിനു ചുറ്റും ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ ഒട്ടും പേടിയില്ല.’’ കഷ്ടിച്ച് നാലുമാസമേ വേണ്ടിവന്നുള്ളു വീടുപൂർത്തിയാകാൻ. ഇന്റീരിയറടക്കം ചെലവ് 20 ലക്ഷത്തിൽ ഒതുങ്ങി. ഇക്കഴിഞ്ഞ മേയ് 17 നായിരുന്നു പാലുകാച്ചൽ.

designer

കുറച്ചുകാലം കഴിഞ്ഞ് വീട് ഇവിടെ നിന്ന് മാറ്റിവയ്ക്കണമെന്ന് തോന്നിയാൽ ഒട്ടും പേടിക്കാനില്ല. സ്റ്റീൽ പൈപ്പുകളും സിമന്റ് ബോർഡുകളുമെല്ലാം അഴിച്ചെടുത്ത് ലോറിയിൽക്കയറ്റുക. ഇതു തന്നെ ഉപയോഗിച്ച് പുതിയ സ്ഥലത്ത് പുതിയ വീട് പണിയാം.