നറുക്കെടുപ്പിൽ ഈ ലോട്ടറി തൃശൂർ മാടക്കത്തറ കെകെഎസ് കുട്ടിക്ക് അടിച്ചിരുന്നെങ്കിൽ വലിയ ‘തിരിച്ചടി’യായേനെ. കാരണം 30 രൂപ കൊടുത്ത് എടുത്ത സ്ത്രീശക്തി’ ലോട്ടറി നിറയെ അബദ്ധങ്ങളാണ്.
ലോട്ടറിയുടെ നമ്പറും ബാർകോഡും എഴുതേണ്ട കോളങ്ങൾ തൂവെള്ള നിറത്തിൽ ഒഴിച്ചിട്ടിരിക്കുന്നു. ടിക്കറ്റിന്റെ ഒരു മൂലയിൽ അതു തലകുത്തനെ അച്ചടിച്ചിട്ടുമുണ്ട്. പ്രിന്റിങ് കുറഞ്ഞുപോയെന്നു സംശയിക്കേണ്ട. ഏജന്റിന്റെ കൈവശം നിൽക്കേണ്ട കൗണ്ടർഫോയിൽ വിവരങ്ങളും ലോട്ടറിയിൽ വിശദമായി ചേർത്തിട്ടുണ്ട്.
മറ്റൊന്നുകൂടി; ഒന്നാം സമ്മാനം അടിച്ചാൽ എന്തുകിട്ടുമെന്ന വിവരം ലോട്ടറിയിലില്ല. അപ്പോൾ പിന്നെ സംശയിക്കേണ്ട, അടിച്ചാൽ ‘തിരിച്ചടി’ തന്നെ സമ്മാനം. സാമൂഹിക പ്രവർത്തകൻ കൂടിയായ കുട്ടി ഈ ലോട്ടറി കണ്ട് ആദ്യം അമ്പരന്നു. പിന്നെ ഒരു ലോട്ടറി കൂടി വാങ്ങി തൽക്കാലം ആശ്വസിച്ചു.