E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ധോണിയുമായുള്ള പ്രണയവും ബ്രേക്കപ്പും, മനസ്സുതുറന്ന് റായ് ലക്ഷ്മി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

lakshmi-2.JPG.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തെന്നിന്ത്യൻ സുന്ദരി റായ് ലക്ഷ്മി ബോളിവുഡിൽ തിളങ്ങാനുള്ള ഒരുക്കത്തിലാണ്. ജൂലി 2 എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ കിടിലൻ ടീസർ ഇതിനകം തന്നെ വൻഹിറ്റായി മാറിയിട്ടുമുണ്ട്. എന്തൊക്കെയായാലും ആരാധകർ ഇപ്പോഴും റായ് ലക്ഷ്മിയുടെ പ്രണയക്കാര്യത്തിൽ ആകാംക്ഷാഭരിതരാണ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുമായി നടി പ്രണയത്തിലായിരുന്നുവെന്ന കാര്യം പരസ്യമായ രഹസ്യമായിരുന്നു. ഇപ്പോഴും ധോണിയെക്കുറിച്ചുള്ള ചോദ്യങ്ങൾ തന്ന‌െ ഉന്നയിക്കുന്നത് ലക്ഷ്മിയെ ശരിക്കും അലോസരപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തോടു സംസാരിക്കവേ അക്കാര്യം വ്യക്തമായി പറയുകയും ചെയ്തു റായ് ലക്ഷ്മി.  

ധോണിയുമായുണ്ടായ ബ്രേക്കപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് ആരാണ് ഈ ധോണി എന്ന മറുപടിയാണ് നടി നൽകിയത്. ആ വിഷയത്തിൽ ഫുൾസ്റ്റോപ്പിടേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അതൊരുപാടു കാലം മുമ്പുള്ള കാര്യമാണ്, അദ്ദേഹം ഇന്ന് സന്തുഷ്ട കുടുംബജീവിതം നയിക്കുകയുമാണ്. ജീവിതത്തിൽ ചില കാര്യങ്ങൾ ശരിയായി പോകണമെന്നില്ല, നമ്മൾ അതിനെ മറികടന്നേ മതിയാകൂ. അദ്ദേഹത്തെക്കുറിച്ചു കൂടുതൽ സംസാരിക്കാൻ താല്‍പര്യപ്പെടുന്നില്ലെന്നും കാരണം താൻ ധോണിയെ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും റായ് ലക്ഷ്മി പറഞ്ഞു. 

പ്രശസ്തിക്കു വേണ്ടിയാണ് താൻ ധോണിയെക്കുറിച്ചു സംസാരിക്കുന്നതെന്നു വരെ പറഞ്ഞവരുണ്ട്. ധോണിയെക്കൂടാതെ മറ്റു പലരുമായും തനിക്കു പ്രണയം ഉണ്ടായിരുന്നെങ്കിലും എല്ലാവർക്കും ഇന്നും ധോണിയുടെ കാര്യം മാത്രം മറക്കാനായിട്ടില്ലെന്നും താരം പറഞ്ഞു. ''അതിനുശേഷം നാലോ അഞ്ചോ പ്രണയബന്ധങ്ങൾ തനിക്കുണ്ടായിരുന്നു, അവരെല്ലാം അറിയപ്പെടുന്നവരുമായിരുന്നു. എന്നിട്ടും ധോണിയെക്കുറിച്ചു മാത്രമുള്ള ചോദ്യങ്ങൾ അവസാനിക്കുന്നില്ല. ഞാൻ ധോണിയുമായി ഡേറ്റിങ് ചെയ്തിരുന്നോ ഇല്ലയോ എന്നതിലല്ല കാര്യം, ഞാനും ധോണിയും വിവാഹിതരാവുകയാണ് എന്ന തരത്തിലാണ് അന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. അതൊരിക്കലും സത്യമായിരുന്നില്ല''. –നടി പറയുന്നു.

പ്രണയവും കരിയറും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയാത്ത കാര്യമാണെന്നു തനിക്കു ബോധ്യം വന്നു, പ്രണയത്തിലകപ്പെടുമ്പോൾ തനിക്ക് കരിയറിലുള്ള ശ്രദ്ധ നഷ്ടപ്പെടുകയാ​ണ്. അതുകൊണ്ട് ഇപ്പോൾ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടു പോവുകയാണെന്നും പ്രണയത്തിനു വേണ്ടി പിന്നീടു കാത്തിരിക്കാമെന്നും റായ് ലക്ഷ്മി പറഞ്ഞു. 

 

Read more: Lifestyle Malayalam Magazine