കോൺഗ്രസ് ഉപാധക്ഷ്യൻ രാഹുൽ ഗാന്ധി രണ്ടാഴ്ച്ചത്തെ അമേരിക്കൻ സന്ദർശനത്തിലാണ്. അദ്ദേഹം അവിടെ യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രസംഗമായിരുന്നു ഇതുവരെയുള്ള ചര്‍ച്ചാ വിഷയം. എന്നാൽ ഇപ്പോഴത്തെ വിഷയം അതൊന്നുമല്ല. സ്പാനിഷ്- ഒാസ്ട്രേലിയൽ നടിയായ നഥാലിയ റാമോസ് രാഹുൽ ഗാന്ധിയോടൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചതാണ് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
വാക്സാമര്‍ഥ്യവും ഉൾക്കാഴ്ച്ചയും നിറഞ്ഞ നേതാവെന്ന അടിക്കുറിപ്പോടുകൂടിയാണ് നഥാലിയ ചിത്രം പങ്ക് വച്ചത്. അദ്ദേഹത്തെ കാണാൻ സാധിച്ചത് ധന്യ നിമിഷമായാണ് നഥാലിയ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രം വൈറലായതോടെ രാഹുലും നഥാലിയയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങൾക്കും തുടക്കമായി. എന്നാൽ രാഹുൽ ഗാന്ധിയെ കളിയാക്കിക്കൊണ്ടുള്ള ഇന്ത്യക്കാരുടെ കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് നഥാലിയയുടെ കമ്മന്റ് ബോക്സ്.
നഥാലിയക്ക് ഭാഗ്യമുണ്ടെങ്കിൽ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാകാമെന്നും, രാഹുൽ ഗാന്ധിയുടെ കൈയ്യില്‍ കാശില്ലെന്നും തുടങ്ങി നിരവധി ഇന്ത്യക്കാരാണ് രാഹുലിനെ ട്രോളിക്കൊണ്ട് നഥാലിയക്ക് ട്വിറ്ററിൽ സന്ദേശമയച്ചത്.