എത്രയും പെട്ടെന്ന് പുതിയ ചെക്ക് ബുക്കും ഐഎഫ്എസ് കോഡും സ്വന്തമാക്കണമെന്ന് അനുബന്ധ ബാങ്കുകളിൽ അക്കൗണ്ടുള്ളവരോട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് എസ്ബിഐ ഇത്തരമൊരു ആവശ്യം മുന്നോട്ടു വച്ചിരിക്കുന്നത്. ഈമാസം 30നു ശേഷം പഴയ ചെക്ക് ബുക്കുകളും ഐഎഫ്എസ് കോഡുകളും അസാധുവാകുമെന്നും എസ്ബിഐ അറിയിച്ചു.
ഭാരതീയ മഹിള ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരബാദ് എന്നിവയ്ക്കാണു നിർദേശം. ഇന്റർനെറ്റ്, മൊബൈൽ ബാങ്കിങ്, എടിഎം എന്നിവ വഴിയോ ഹോം ബ്രാഞ്ചിൽനിന്ന് നേരിട്ടോ ചെക്ക് ബുക്കിന് അപേക്ഷിക്കാൻ സാധിക്കും.