ഫെയ്സ് ബുക്കിൽ മോശമായി പെരുമാറി, നടന് എട്ടിന്റെ പണികിട്ടി. ട്രാൻസ്ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റ് വിനീത്സീമയാണ് തനിക്കുണ്ടായ മോശം അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സ്വകാര്യ ചിത്രങ്ങൾ അയയ്ക്കാനും സൗഹൃദം തുടങ്ങാനും ആഗ്രഹമുണ്ടെന്നും പറഞ്ഞാണ് വിനീത്സീമയ്ക്ക് നടൻ സന്ദേശങ്ങൾ അയച്ചത്. എന്നാൽ നിരന്തരമായ ഫെയ്സ്ബുക്ക് മെസേജുകളുടെ ശല്യം സഹിക്കവയ്യാതെ അത് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയായിരുന്നു ഇവർ.
സൗഹൃദം സ്ഥാപിക്കാൻ എത്തിയ നടനോട് അങ്കിൾ എന്ന് അഭിസംബോധന ചെയ്താണ് വിനീത്സീമ മറുപടി കൊടുത്തിരുന്നത്. അതിന് താൻ ചെറുപ്പമാണെന്നും ധാരാളം പേർ തന്നോട് സൗഹൃദം കൂടാൻ ഇങ്ങോട്ട് വരാറുണ്ടെന്നും വിനീത്സീമയോട് നടൻ പറയുന്നു. യെഹിയ കാദർ എന്ന ആളുടെ ഫെയ്സ്ബുക്ക് പ്രൊഫൈലും ചിത്രങ്ങളും ആണ് വിനീത്സീമ പങ്കുവച്ചിരിക്കുന്നത്. ഈ ദാരിദ്ര്യം പിടിച്ച നടന്റെ രോദനം ആരെങ്കിലും ഒന്നു കേൾക്കണമെന്നാണ് സീമ കുറിക്കുന്നത്.
സീമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കാണാം