E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday December 11 2019 04:09 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ആഫ്രിക്കന്‍ കാടുകളിൽ വെള്ള ജിറാഫുകള്‍; അപൂർവ ദൃശ്യങ്ങൾ കൗതുകമാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

giraffe
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആഫ്രിക്കന്‍ കാടുകളിലെ അപൂര്‍വ്വ കാഴ്ചയാണ് വെള്ള ജിറാഫുകള്‍ .വര്‍ഷം തോറും ആഫ്രിക്കയിലേക്കെത്തുന്ന കോടിക്കണക്കിനു വിനോദ സഞ്ചാരികളില്‍ ചുരുക്കം ചിലർക്കു മാത്രമാണ് ഈ കാഴ്ച കാണാനുള്ള ഭാഗ്യം ലഭിക്കുക. വടക്കു കിഴക്കൻ കെനിയയിലെ ഹിരോള വന്യജീവി സങ്കേതത്തിലെത്തിയ ഒരു കൂട്ടം സഞ്ചാരികള്‍ക്കാണ് ഈ ഭാഗ്യമുണ്ടായത്. ഒരു വെള്ള ജിറാഫിനെയെങ്കിലും കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നാശിച്ചവരുടെ മുന്നിലേക്കാണ് രണ്ട് വെള്ള ജിറാഫുകള്‍ ഒരുമിച്ചെത്തിയത്. എന്തായാലും സഞ്ചാരികൾക്കു സന്തോഷമായെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. 

ല്യൂസിസം എന്ന അവസ്ഥയാണ് ഈ ജിറാഫുകളുടെ പ്രത്യേക നിറത്തിനു കാരണം. സാധാരണയായി ഇവ ജനിതകപരമായി കൈമാറ്റം ചെയ്യപ്പെടാറില്ല. എന്നാല്‍ കെനിയയില്‍ കണ്ടെത്തിയ രണ്ട് വെള്ള ജിറാഫുകള്‍ അമ്മയും കുട്ടിയുമാണെന്നാണ് നിഗമനം. അതിനാല്‍ തന്നെ ഈ അവസ്ഥ ജനിതപരമായും വന്നു ചേരാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് വിദഗ്ധര്‍. 

ഈ അവസ്ഥയില്‍ ജീവികളുടെ യഥാര്‍ഥ നിറം മങ്ങിപ്പോവുകയാണ് ചെയ്യുക. മെലാനിന്റെ കുറവുമൂലം ത്വക്കിലെ സെല്ലുകള്‍ക്ക് പിഗ്മെന്‍റേഷന്‍ സംഭവിക്കുകയും തൊലി വെള്ള നിറമോ വിളറിയ പിങ്കു നിറമോ ആയി മാറുകയും ചെയ്യും. ദേഹത്തെ രോമങ്ങള്‍ക്കും തൂവലുകള്‍ക്കുമെല്ലാം ഈ മാറ്റം സംഭവിക്കും. കണ്ണുകളില്‍ മാത്രമാണ് ഈ അവസ്ഥ കാര്യമായ വ്യത്യാസം വരുത്താതിരിക്കുന്നത്. 

കൂടുതൽ വാർത്തകൾക്ക്