E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

‘ഇന്നു വാങ്ങൂ, അടുത്ത വർഷം പണം’, പകുതി വിലയ്ക്ക് ഫോൺ, ആമസോൺ ബിഗ് സെയിൽ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

amazone
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിനോടനുബന്ധിച്ച് വൻ ഓഫറുകളുമായി ആമസോൺ രംഗത്ത്. ഇന്നു വാങ്ങുന്ന ഉൽപ്പന്നങ്ങൾ അടുത്ത വർഷം പണം നൽകിയാൽ മതിയെന്ന ഓഫറും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കാണ് ആമസോൺ ഈ ഓഫർ നൽകുന്നത്.

ഇപ്പോൾ ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് അടുത്ത വർഷം മുതൽ ഇൻസ്റ്റാൾമെന്റുകളിൽ പണം നൽകാനുള്ള അവസരമാണിത്. സെപ്റ്റംബർ 21 മുതലാണ് ആമസോണിന്റെ ബിഗ് സെയിൽ തുടങ്ങുന്നത്. എന്നാൽ സെപ്തംബർ 20 ഉച്ചയോടെ ആമസോൺ പ്രൈം അംഗങ്ങള്‍ക്ക് ഓഫർ സാധനങ്ങൾ വാങ്ങാനാകും. 

ആമസോൺ വിൽപനയുടെ ഭാഗമായി മൊബലുകൾക്ക് 500 ലധികം ഓഫറുകളുണ്ട്. മൊബൈലുകൾക്ക് 40 ശതമാനം വരെ ഇളവ് ലഭിക്കും. നാലു ദിവസത്തിനകം 40,000 ത്തിലധികം ഓഫറുകൾ ലഭ്യമാകും. ഓരോ മണിക്കൂറിലും ഇലക്ട്രോണിക് ഇനങ്ങൾക്കും പുതിയ ഡീലുകൾക്കും 2,500 ഓഫറുകൾ ലഭ്യമാണ്. ആമസോൺ ഫാഷൻ ഇനങ്ങളിൽ 300,000 ഓഫറുകളുമുണ്ട്. 

വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം നാലു ദിവസത്തെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപനയിൽ 40,000 ഓഫറുകളാണ് നൽകുന്നത്. ഓരോ മണിക്കൂറിലും പുതിയ ഡീലുകൾ ലഭിക്കും. മൊബൈൽ ഫോണുകൾക്ക് 500 ഓഫറുകളും ഇലക്ട്രോണിക് ഇനങ്ങളിൽ 2,500 ഓളം ഓഫറുകളും ഉണ്ടാകുമെന്നാണ് ആമസോൺ പറയുന്നത്. ഹോം അപ്ലെയ്‍ൻസിന് പതിനായിരത്തിലധികം ഓഫറുകളും ഫാഷൻ ഇനങ്ങൾക്ക് 300,000 ഓഫറുകളുമാണ് ആമസോൺ നൽകുന്നത്.  

ആപ്പിൾ, സാംസങ്, വൺപ്ലസ്, ലെനോവോ, എൽജി തുടങ്ങിയ കമ്പനികളിൽ നിന്നുള്ള മൊബൈലുകളിൽ 40 ശതമാനം വരെ ഇളവുണ്ടാകും. ആമസോൺ ബേസിക് ഉൽപ്പന്നങ്ങളിലും ഇലക്ട്രോണിക് ഇനങ്ങളിലും 60 ശതമാനം വരെ ഇളവ് നല്‍കും.  

ലാപ്ടോപ്പുകൾക്ക് 20 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും, ടിവികൾക്ക് 40 ശതമാനം വരെ വിലകുറവാണ് നൽകുന്നത്. ക്യാമറകൾ, ആക്സസറികൾ എന്നിവയ്ക്ക് 55 ശതമാനം വരെ വിലകുറവ് ലഭിക്കും. അതേസമയം, കംപ്യൂട്ടർ ഉപകരണങ്ങൾക്ക് 60 ശതമാനം വരെ ഡിസ്കൗണ്ടാകും. പ്രിന്ററുകളും നെറ്റ്‌വർക്കിങ് ഉപകരണങ്ങളും യഥാക്രമം 60 ശതമാനവും 35 ശതമാനവും ആയിരിക്കും ഓഫർ. ഇതിനു പുറമെ വെയറബിൾസ് (40 ശതമാനം), പവർബാങ്കുകൾ (65 ശതമാനം), സ്റ്റോറേജ് ഡിവൈസുകൾ (50 ശതമാനം), ഹെഡ്സെറ്റുകൾ, സ്പീക്കറുകൾ (60 ശതമാനം വരെ) എന്നിവയ്ക്കും ഡിസ്കൗണ്ട് നൽകുന്നുണ്ട്. കിൻഡിൽ ഉപകരണങ്ങളിൽ 5,000 രൂപ വരെ കിഴിവ് ലഭിക്കും.  

എച്ച്ഡിഎഫ്സി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10 ശതമാനം വരെ വിലകിഴിവ് ലഭിക്കും. ആമസോൺ പേ ഉപയോഗിച്ച് മിനിമം ടോപ്പ് അപ്പ് ബാലൻസ് (500 രൂപ) ഉപയോഗിച്ച് 10 ശതമാനം ക്യാഷ്ബാക്ക് (500 രൂപ വരെ) പ്രയോജനപ്പെടുത്താം. കൂടാതെ ഇഎംഐയും എക്സ്ചേഞ്ച് ഓഫറുകളും വിൽപനയുടെ ഭാഗമായി ലഭ്യമാണ്. രണ്ട് ലക്ഷം രൂപ വിലയുടെ സമ്മാനങ്ങളുള്ള ആമസോൺ ആപ് ജാക്ക്പോട്ടുമുണ്ട്.  

കൂടുതൽ വാർത്തകൾക്ക്