E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കൈകാലുകൾ ഇല്ലാത്ത കുഞ്ഞിനെ പടികൾ കയറാൻ പ്രോത്സാഹിപ്പിക്കുന്ന അമ്മ, വൈറൽ വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

differently-abled-kid
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നിങ്ങളുടെ കുഞ്ഞിന് അംഗവൈകല്യം ഉണ്ടെങ്കിൽ, നിങ്ങൾ അവനെ / അവളെ ഓർത്തു കരയുമോ? അതോ, പരിമിതികളെ ഭേദിച്ച് അടുത്ത കുതിപ്പിനായി അവനെ സജ്ജനാക്കുമോ? സോഷ്യൽ മീഡിയയിൽ ഇപ്പോൾ  ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു ചോദ്യമാണിത്. ഇരുകൈകാലുകളും ഇല്ലാത്ത മകനെ പടികൾ കയറാൻ പ്രോത്സാഹിപ്പിക്കുന്ന ഒരമ്മയുടെ വിഡിയോക്ക് ഒപ്പമാണ് ഈ ചോദ്യം നാടെങ്ങും പരക്കുന്നത്. 

അമേരിക്കൻ സ്വദേശിയായ യുവതി പങ്കു വച്ച വിഡിയോ, ബിസിനസ് ലോകത്തെ പ്രമുഖർ അടക്കം പലരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു കഴിഞ്ഞു. തന്റെ മകനെയും മകളെയും പാർക്കിൽ കളിക്കാൻ വിട്ടിരിക്കുകയാണ് അമ്മ. മകൾ ഏറെ ആവേശത്തോടെ കളിക്കോപ്പുകളിൽ കയറുന്നു. ഇതുകണ്ട് , പടികൾ കയറി മുകളിലെത്താൻ ശ്രമിക്കുന്ന ആ മകന‌‌െ പ്രോത്സാഹിപ്പിക്കുകയാണ് ഈ അമ്മ. 

ലോകത്തെ ഏറ്റവും ശക്തമായ അമ്മയുടെ ശബ്ദം എന്നാണ് സോഷ്യൽ മീഡിയ വിഡിയോക്ക് അടിക്കുറിപ്പ് എഴുതിയത്. ''നിന്നെക്കൊണ്ട് പറ്റും, നീ വലിയകുട്ടി അല്ലേ, ശക്തിയുള്ള ആളല്ലേ, ശ്രമിക്കൂ , ഇനിയും ശ്രമിക്കൂ ''എന്നു പറഞ്ഞുള്ള അമ്മയുടെ പ്രോത്സാഹനം ഏറ്റു വാങ്ങി ഏന്തി വലിഞ്ഞു പടികൾ കയറുകയാണ് കുട്ടി. ശാരീരിക വൈകല്യമുള്ള കുഞ്ഞുങ്ങളെ കൂടുതൽ പരിഗണന നൽകി പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തവരാക്കി മാറ്റാതെ, അവരെ സ്വാതന്ത്രരാക്കൂ എന്ന സന്ദേശമാണ് ഈ അമ്മ നൽകുന്നത്.