E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 21 2020 10:47 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

നൂറോളം മാനഭംഗക്കേസുകളിലെ പ്രതികളോട് സംസാരിച്ച ഗവേഷകയുടെ വെളിപ്പെടുത്തൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

madumitha.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യയിലെ ക്രൈം റെകോർഡ് ബ്യൂറോയുടെ കണക്കനുസരിച്ച് മുപ്പത്തിനാലായിരത്തിലധികം ആളുകളാണ് മാനഭംഗക്കേസിൽ അറസ്റ്റിലായിരിക്കുന്നത്. ഇത് കണക്കുകൾ മാത്രം. കണക്കുകള്‍ക്കപ്പുറമുള്ള പ്രതിക്ഷേധാഗ്നിയായിരുന്നു ഡൽഹിയിൽ മധുമിത പാണ്ഡേ എന്ന പെൺകുട്ടി കണ്ടത്. ലണ്ടനിൽ ഗവേഷകയായി പഠനം നടത്തുമ്പോഴും അവളുടെ മനസ് മെഴുകുതിരികൾ കത്തിച്ചു പിടിച്ചു മുദ്രാവാക്യം വിളിക്കുന്ന ഒരു പറ്റം വിദ്യാർഥികളുടെ കൂടെയായിരുന്നു. താനും ഒരു വിദ്യാർഥിയാണ്. തന്റെ സഹോദരിയെ കൂട്ടമാനഭംഗത്തിനിരയാക്കി വലിച്ചെറിഞ്ഞപ്പോൾ രാജ്യതലസ്ഥാനത്തുനുണ്ടായ പ്രകമ്പനം ഡല്‍ഹിയിൽ ജനിച്ചു വളർന്ന മധുമിതയെയും ചിന്താകുലയാക്കി.

മാനഭംഗക്കേസുകൾ വർദ്ധിച്ചു വരുമ്പോൾ മനുഷ്യനെ ഇതിനു പ്രേരിപ്പിക്കുന്നതെന്ത് എന്ന ചോദ്യം അവളുടെ മനസിലും പൊന്തിവന്നു. അങ്ങനെ അവൾ പോയത് തീഹാർ ജയിലിലേക്കായിരുന്നു. നൂറോളം മാനഭംഗക്കേസുകളിലെ പ്രതികളോടാണ് മധുമിത സംസാരിച്ചത്. 

ഇരുപത്തിരണ്ടുകാരിയായ അവൾക്കറിയേണ്ടിയതും അവരുടെ കഥകളായിരുന്നു. നാൽപത്തൊമ്പതു വയസുള്ള ഒരു പ്രതിയുടെ സംസാരം ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണ് മധുമിതയ്ക്കു മുന്നിൽ തുറന്നത്. അഞ്ച് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അയാൾ ജയിൽ ശിക്ഷ അനുഭവിക്കുന്നത്. അവളുടെ ജീവിതം നശിപ്പിച്ചതിൽ എനിക്കു ദുഖമുണ്ട്. അവളെ ഇനി ആരും കല്യാണം കഴിക്കില്ല. ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയാൽ അവളെ സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. പ്രതി പറയുന്നു. ഇരയെ തേടിയായിരുന്നു മധുമിതയുടെ പിന്നീടുള്ള സഞ്ചാരം. കുട്ടിയുടെ അമ്മയെ കണ്ടുചോദിച്ചപ്പോൾ കുട്ടിയെ മാനഭംഗപ്പെടുത്തിയ ആൾ ജയിലിലാണ് എന്നുപോലും ആ കുടുബത്തിനു അറിയില്ലായിരുന്നു.

പലർക്കും പല അഭിപ്രായമായിരുന്നു. ചിലർ ചെയ്ത തെറ്റിനെയോർത്ത് പശ്ചാത്തപ്പിക്കുന്നവര്‍. മറ്റു ചിലർ ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നവർ. പക്ഷെ ഇവരിൽ ഭൂരിഭാഗവും ഹൈസ്ക്കൂൾ വിഭ്യാഭ്യാസം പോലും പൂർത്തിയാക്കാത്തവരായിരുന്നു. ഗവേഷണത്തിറിങ്ങിയപ്പോൾ ഭീകര രൂപികളോടാണ് സംസാരിക്കാൻ പോകുന്നതെന്ന് തോന്നി. ഇവരാരും അസാമാന്യ മനുഷ്യർ അല്ല. സാധാരണക്കാർ മാത്രം. സമൂഹത്തിലെ മാനുഷിക വൈകല്യങ്ങളുടെ പ്രഹസനമാണ് ഇവിടെ നടക്കുന്നത് എന്ന് അവൾക്കുമനസിലായി. ആരാണ് ഇതിനു കാരണക്കാർ? 

ഇന്ത്യയിൽ ആളുകളുടെ സാമൂഹിക മനസ്ഥിതി യാഥാസ്ഥിതികമായി തുടരുന്നു എന്നാണ് മധുമതിയുടെ ഭാഷ്യം. സ്ക്കൂളുകളിൽ ലൈംഗികപഠനത്തിന്റെ ആവശ്യകത ഇല്ലാതായിരിക്കുന്നു. ഇതെല്ലാം നമ്മുടെ പാരമ്പര്യ മൂല്യത്തെ ഹനിക്കുന്നു എന്നാണ് ചില‍രുടെ വാദം. അച്ഛനമ്മമാർക്ക് കുട്ടികൾക്കു ശരിയായ ലൈംഗികവിഭ്യാഭ്യാസം നൽകാൻ സാധിക്കാതെ പോകുന്നു. പിന്നെ എങ്ങനെ കുട്ടികൾ ശരിയേതെന്നു എങ്ങനെ മനസിലാകും എന്നും പാണ്ഡേ ചോദിക്കുന്നു. 

പാരമ്പര്യത്തിനു വളരെയേറെ പ്രാധാന്യം കൽപിക്കുന്ന സ്ത്രീ സമൂ‌‌ഹമാണ് ഇന്ത്യയിൽ കൂടുതലും. ഭർത്താകൻമാരുടെ പേരു വിളിക്കാന്‍ പോലും സാധിക്കാത്തവർ. ഫോണിൽ വിളിച്ചു ചില കൂട്ടുകാരോട് നിങ്ങളുടെ അമ്മമാര്‍ അചഛൻമാരെ എന്താണ് വിളിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ എനിക്കു കിട്ടിയ ഉത്തരം 'കേള്‍ക്കുന്നി‌ല്ലേ', 'കേൾക്കൂ' എന്നിങ്ങനെയായിരുന്നു. മധുമിത പറയുന്നു.

പുരുഷമാർക്ക് തങ്ങളുടെ പു‌രുഷത്വത്തെക്കുറിച്ച് തെറ്റായ ധാരണകളാണ്. സ്ത്രീകൾ‌ കൂടുതൽ വിധേയപ്പെട്ടുകൊണ്ടിരിക്കുന്നു. ഇൗ ചിന്താഗതികൾ മാറണം. മാനഭംഗകേസിലെ പ്രതികൾ അന്യഗ്രഹജീവികളല്ല. അവര്‍ മനുഷ്യരാണ്. ഇവരിൽ പലരും താന്‍ ചെയ്തതു മാനഭംഗമാണ് എന്നു പോലും തിരിച്ചറിയാത്തവരാണ്. വരും മാസങ്ങളിൽ ഇവര‌െ പറ്റിയുള്ള തീസിസ് പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുമ്പോൾ എത്രപേ‍ർക്ക് അത് ഗ്രഹിക്കാൻ സാധിക്കും എന്നറിയില്ല. ചിലപ്പോൾ ഇൗ കണ്ടെത്തലുകൾ കുപ്പതൊട്ടിയിൽ വീണേക്കാം. എന്നാൽ സാമൂഹിക വൈകല്യങ്ങൾ തുടച്ചുനീക്കപ്പെടും എന്ന് മധുമിത പാണ്ഡേ വിശ്വസിക്കുന്നു.