E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഈ കത്ത് കൈയിൽ കിട്ടുമ്പോഴേക്കും യുദ്ധം അവസാനിച്ചിട്ടുണ്ടാകും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

letter-from-kargil
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജവാൻമാർ ‌തങ്ങളുടെ മാതാപിതാക്കൾക്കെഴുതിയ ക‍ത്തുകൾ മുഖേന കാർഗിൽ യുദ്ധത്തെ വിവരിക്കുകയാണ്് "ലെറ്റേഴ്സ് ഫ്രം കാർഗിൽ" എന്ന പുസ്തകം. യുദ്ധം ജവാൻമാരുടെ കണ്ണിലൂടെ എന്നതാണ് പുസ്തകത്തിന്റെ ടാഗ് ലൈൻ. 

17 ജാട്ട് റെജിമെന്റിലെ മേജറായിരുന്ന റിതേഷ് ശർമ്മ ലീവ് ഉപേക്ഷിച്ചാണ് യുദ്ധമുന്നണിയിലേക്ക് ഇറങ്ങിയത്.1999 ജൂലൈയിൽ പിന്‍പിൾ 2 പിടിച്ചെടുക്കാൻ നിയോഗിക്കപ്പെട്ട കംപനി കമാൻഡർ‌ ആയിരുന്നു റിതേഷ്. യുദ്ധമുന്നണിയിൽ മാരകമായ പരുക്കേറ്റ റിതേഷിന് പിൻവാങ്ങേണ്ടിവന്നെങ്കിലും  ജൂനിയറായ അനുജ് നായരെ ദൗത്യം ഏൽപിച്ചാണ് അദേഹം പിൻവാങ്ങിയത്. അനുജ് യുദ്ധമുന്നണിയിൽ വീരമൃത്യു വരിച്ചു. ഗുരുതരമായി പരുക്കേറ്റ മേജർ റിതേഷും ഒരു മാസത്തിനകം മരണത്തിന് കീഴടങ്ങി. പിന്‍പിൾ 2 കീഴടക്കിയശേഷം റിതേഷ് പിതാവിനെഴുതിയ കത്ത് ലെറ്റേഴ്സ് ഫ്രം കാർഗിൽ എന്ന പുസ്തത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.

പ്രിയപ്പെട്ട അചഛാ,

ഇന്നലെ ‌അചഛന്റെ സംസാരത്തിൽ  ഭയ‌ം നിഴലിക്കുന്നതുപ്പോലെ തോന്നി. ഞാൻ തീർത്തും സുരക്ഷിതനാണ്. യുദ്ധഭൂമിയിൽ നടന്ന ആർട്ടിലറി ഷെലിങ്ങിൽ വലതുകാലിൽ സപർശിക്കാതെയാണ് ഗ്ലാസ് ചീലുകള്‍ കടന്നുപോയത്. പക്ഷേ എന്റെ അസ്ഥികൾ സുരക്ഷിതമാണ്. മുറിവേറ്റ എന്റെ എല്ലാ സഹപ്രവർത്തകരെയും സുരക്ഷിത സ്ഥാനങ്ങളിൽ ആക്കിയശേഷമാണ് ധൈര്യശാലിയായ അചഛന്റെ ഇൗ മകൻ, അനൂജിനെ ദൗത്യം ഏൽപിച്ചത്. അവന് വിജയിക്കാൻ സാധിച്ചതിൽ ഞാൻ സന്തോഷവാനാണ്. പക്ഷേ അവന്റെ രക്തസാക്ഷിത്വം എന്നെ ഏറെ വേദനിപ്പിച്ചു. അചഛന്റെ അനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് എന്റെ അടുക്കൽ പൊട്ടിത്തെറിച്ച ഷെല്ലിൽ നിന്നും ഞാൻ രക്ഷപ്പെട്ടത്. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാൻമാരെ ജനം മറക്കും. എന്നാൽ അവർ തന്ന ഉർജമാണ് ഞങ്ങളുടെ ശക്തി. വിജയം കാൽപിടിയിലായ നിമിഷത്തില‍ും ഞങ്ങൾ കാലാൾപ്പട, ധീരജവാൻമാരെ ഓർത്ത് മൗനമായി നിന്നു.

എന്ന്

മേജർ റിതേഷ് ശർമ്മ

റിതേഷ് എഴുത്തിയ കത്തിന്റെ ഉള്ളടക്കം ആണിത്. റിതേഷിന്റേതുൾപ്പടെ നിരവധി കത്തുകൾ ദിക്ഷാ ദ്വിവേദി എഴുതിയ ലെറ്റേഴ്സ് ഫ്രം കാർഗിൽ എന്ന പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നു. ഓരോ കത്തും രാജ്യത്തിനുവേണ്ടി ജീവൻ ബലി അർപ്പിച്ച ജവാൻമാരുടെ ഓർമ്മയാണ്.