E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇതുപോലുള്ള ആദ്യരാത്രി ഇനിയൊരു പെൺകുട്ടിക്കും ഉണ്ടാവാതിരിക്കട്ടെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

girl-2.jpg.image Representative Image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിവാഹം കഴിഞ്ഞ ആദ്യ രാത്രി പോലെ ഒരു ദിവസം ജീവിതത്തിൽ അനുഭവിച്ചിട്ടില്ല. സത്യം പറഞ്ഞാൽ പിന്നീടുള്ള രാത്രികളൊക്കെയും ആദ്യത്തേതിന്റെ ആവർത്തനങ്ങൾ മാത്രമായിരുന്നു.

സിനിമയിലൊക്കെ കാണുന്നത് പോലെ നാത്തൂൻ കയ്യിൽ ചൂട് പാലിന്റെ ഗ്ലാസ് തരുമ്പോൾ അവരുടെ ചുണ്ടിൽ തുമ്പിൽ ഒരു ചെറു ചിരിയുണ്ടായിരുന്നത് അവൾ കണ്ടിട്ടും കാണാതെ വിട്ടു കളഞ്ഞു. പരിഭ്രമം കൊണ്ട് കണ്ണ് കാണാൻ വയ്യാതെ നെഞ്ചിടിപ്പ് കൂടുതലായിരുന്നു.

ഇളം മഞ്ഞ നിറത്തിലുള്ള സാരി പുതിയതാണ്. വിവാഹം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ വന്നിട്ട് ഉടുക്കാനായി സ്നേഹമുള്ള അമ്മായിയമ്മ വാങ്ങി വച്ചിരുന്ന സമ്മാനം. പക്ഷെ ഈ നെഞ്ചിടിപ്പ് തന്നെയും കൊണ്ടേ പോകൂവെന്ന തോന്നുന്നേ. അദ്ദേഹത്തിന്റെ മുറിയിലേയ്ക്ക് കാലെടുത്തു വച്ചപ്പോൾ വിറയൽ കാരണം കയ്യിലിരുന്ന പാല് തുളുമ്പി. 

കതക് മെല്ലെ ചാറിയപ്പോൾ നന്നായി അടച്ചു കുറ്റിയിടാൻ ഉത്തരവ്.

അപരിചിതനല്ല. നാലു മാസത്തോളം ഫോണും വാട്സാപ്പും ഒഴിവാക്കിയ അപരിചിതത്വമാണെങ്കിലും ആദ്യരാത്രിയുടെ പേടികൾ വല്ലാതെയുണ്ട്. 

കയ്യിലെ ഗ്ലാസ് വാങ്ങിയില്ല , അവിടെ വച്ചേക്കൂ എന്ന വാചകം.

ഇന്ന് മുഴുവൻ നമുക്ക് സംസാരിച്ചിരുന്നാലോ?-

ഏതോ സിനിമയിൽ നായിക നായകനോട് പറഞ്ഞ വാക്കുകൾ ഓർമ്മയിലെത്തി. പറഞ്ഞാലോ...

പക്ഷെ ആ വാക്കുകൾ പറയുന്നതിന് മുൻപ് ഭിത്തിയോട് ചേർന്ന സി എഫ് എൽ കെടുത്തി ചെറിയ വാൾട്ടിന്റെ ബൾബിട്ടപ്പോൾ ഒരു തണുപ്പ് തോന്നി.

ആള് റൊമാന്റിക്കാണ്.

പക്ഷെ പിന്നെ പറഞ്ഞ വാചകങ്ങൾ ഓർക്കാൻ കൂടി വയ്യ...

നാണം കൊണ്ട് വിവശയായി നിൽക്കുന്നവളുടെ മുന്നിൽ വന്നു മുഖത്ത് പോലും നോക്കാതെ അയാൾ അനന്തരം ഉത്തരവിട്ടു...

"നിന്റെയീ വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റ്..."

എന്താണ് പറഞ്ഞതെന്നു ഉദ്വേഗത്തോടെ പതിഞ്ഞ വെളിച്ചത്തിൽ മുഖത്തേയ്ക്കു നോക്കുമ്പോൾ ആവേശം കൊണ്ട് ഒരു വിടനെ പോലെ തിളങ്ങുന്ന കണ്ണുകൾക്ക് മുന്നിൽ ഭയം തേരട്ടയെ പോലെ ഇഴഞ്ഞെത്തി.

"വസ്ത്രമഴിക്കാനാണ് നിന്നോട് പറഞ്ഞത്, അതോ ഞാൻ വലിച്ചഴിക്കണോ?"

വേണ്ട.... ബഹളം വേണ്ട, ചിലപ്പോൾ ചില പുരുഷന്മാർ ഇങ്ങനെയും ആയിരിക്കാം..

മുല്ലപ്പൂ സെന്റടിച്ച മഞ്ഞ സാരി നിലത്തേക്ക് ഊർന്നു പോകുമ്പോൾ അയാളുടെ കൈകൾ പെട്ടെന്ന് ശരീരത്തിലേയ്ക്ക് വന്നടിച്ചതും വലിച്ചു കൊണ്ട് പോയതും മാത്രമേ ഓർമ്മയുള്ളൂ. 

തകർന്നു വീണുടഞ്ഞ സ്വപ്നങ്ങൾക്ക് മേൽ ചതഞ്ഞ മുല്ലപ്പൂക്കൾ അവിടെയും ഇവിടെയും കൊഴിഞ്ഞു കിടക്കുമ്പോൾ അവൾക്ക് മനസ്സിലായി പെണ്ണത്തവും ഈ മുല്ലപ്പൂക്കൾ പോലെ ചിതറിപ്പോയിരിക്കുന്നുവെന്ന്...

വെറും കഥയല്ല ഈ പെൺകുട്ടിയും അവളുടെ സ്വപ്നങ്ങളും. എണ്ണിയാലൊടുങ്ങാത്ത എത്രയോ പെൺകുട്ടികളുടെ പ്രതീകം മാത്രമാണ് ഈ കഥയിലെ "അവൾ". വിവാഹിതരായ പെൺകുട്ടികൾ പലപ്പോഴും പുതിയ ജീവിതത്തിലേയ്ക്ക് ചെന്ന് കയറുമ്പോൾ ഒരായിരം സ്വപ്നങ്ങളുണ്ടാകും ഒപ്പം. അമിതമായ സ്വപ്‌നങ്ങൾ കൊണ്ട് പലപ്പോഴും അവൾ വീർപ്പു മുട്ടിയേക്കാം പക്ഷെ ഒപ്പം നിൽക്കുന്ന ഭർത്താവ് അപാരമായൊരു ധൈര്യമാണ്.

സുപ്രീം കോടതിയുടെ സ്വകാര്യതാ നിയമം ആവിഷ്കരിക്കപ്പെടുമ്പോൾ ഇനിയൊരു പക്ഷേ ഇത്തരം കഥകൾ ഒരു ആവർത്തനമെങ്കിലുമാകാതെ ഇരിക്കാൻ നാളെകളിൽ കഴിഞ്ഞേക്കാം. സുപ്രീം കോടതിയുടെ ഒൻപതംഗ ബഞ്ച് വിധി പറഞ്ഞ സ്വകാര്യതാ നിയമത്തിലെ സ്ത്രീകളുടെ ഭാഗത്തിൽ അടിവരയിട്ട് പറഞ്ഞിരിക്കുന്ന ഭാഗം സ്ത്രീകളുടെ ലൈംഗിക സ്വാതന്ത്ര്യത്തെ കുറിച്ചാണ്. സ്ത്രീകൾക്കെതിരെ ഒരു ആക്രമണം നടക്കുമ്പോൾ അവളെ കൂടുതൽ സംരക്ഷിക്കുക എന്നതിനേക്കാൾ അവളെ കൂടുതൽ ശക്തിശാലിയാക്കുകയാണ് വേണ്ടതെന്ന് കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ യു എൻ പുറത്തിറക്കിയ സ്ത്രീ ലൈംഗികതയുമായി ബന്ധപ്പെട്ട ഉത്തരവുകളിൽ പറയുന്നുണ്ട്. പതിനൊന്ന് ലൈംഗിക അവകാശങ്ങളാണ് നിയമ പ്രകാരം സ്ത്രീകൾക്കുള്ളത്,

"The right to sexual freedom.The right to sexual autonomy, sexual integrity, and safety of the sexual body.The right to sexual privacy.The right to sexual equity.The right to sexual pleasure.The right to emotional sexual expression.The right to sexually associate freely.The right to make free and responsible reproductive choices.The right to sexual information based upon scientific inquiry.The right to comprehensive sexuality education.The right to sexual health care " എന്നിവയാണ്.

പൂർണരൂപം വായിക്കാം