പരിസ്ഥിതിയെയും പച്ചപ്പിനെയും സ്നേഹിക്കുന്നവര്‍ക്ക് ഒരു ആശ്വാസവാര്‍ത്ത. പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്ന് സണ്‍ ഗ്ലാസ് നിര്‍മിക്കുന്ന പുത്തന്‍ രീതി പരീക്ഷിക്കുകയാണ് ബെല്‍ജിയത്തിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍.
ചവറ്റുക്കുട്ടയില്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ഇനി നിങ്ങളുടെ കണ്‍തടങ്ങള്‍ക്ക് കവചമാകും. കുപ്പി തൊട്ട് റഫ്രിജറേറ്റര്‍ വരെയുള്ള പ്ലാസ്റ്റിക്കുകളെ പുതുപുത്തന്‍ സണ്‍ ഗ്ലാസുകളാക്കി മാറ്റുകയാണ് ഈ ചെറുപ്പക്കാരുടെ സംഘം. യു.വി. കിരണങ്ങളില്‍ നിന്നുള്ള സുരക്ഷയും ഇതിലുണ്ട്. 74 മുതല്‍ 850 യുറോവരെയാണ് വില.
ആവശ്യക്കാരുടെ പഴയ സണ്‍ ഗ്ലാസുകള്‍ മാറ്റി പകരം അവര്‍ക്ക് ഡിസ്കൗണ്ടോടെ പുതിയവ നല്കുന്ന രീതിയുമുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യം പരമാവധി കുറക്കുകയാണ് ലക്ഷ്യം. ഇവരുടെ ഈ മാറ്റക്കച്ചവട തന്ത്രം വിപണിയില്‍ വിജയിച്ചാലും ഇല്ലെങ്കിലും പരിസ്ഥിതിക്ക് നേട്ടമേ ഉണ്ടാക്കൂ എന്ന കാര്യത്തില്‍ സംശയമില്ല.